മമതയെ നേരിടാന്‍ ബി.ജെ.പിക്ക് ആളില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെ കിട്ടാതെ വലഞ്ഞ് ബി.ജെ.പി. ഒടുവില്‍ ആറു സ്ഥാനാര്‍ഥികളുടെ പട്ടികയുണ്ടാക്കി. മുന്‍ ഗവര്‍ണര്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ ബന്ധു എന്നിവരാണ് പട്ടികയില്‍. മമതയ്‌ക്കെതിരേ മത്സരിക്കാനുള്ളവരെ ബി.ജെ.പി ദേശീയ നേതൃത്വമാണ് തീരുമാനിച്ചത്. സംസ്ഥാന ഘടകത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണിത്. സെപ്റ്റംബര്‍ 30 നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ്. ആറു പേരുടെ പട്ടിക ഡല്‍ഹിക്ക് അയച്ചിട്ടുണ്ടെന്നും പ്രിയങ്കാ തിബര്‍വാല്‍, ബിസ്വജിത് സര്‍ക്കാര്‍ എന്നിവര്‍ പട്ടികയിലുണ്ടെന്നും ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി അംഗം വ്യക്തമാക്കി. ബി.ജെ.പി യൂത്ത് വിങ് വൈസ് പ്രസിഡന്റും അഡ്വക്കേറ്റുമാണ് തിബര്‍വല്‍.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് ഇവരാണ്. ഈ ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവായത്. മെയ് 2 ന് കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിജിത്ത് സര്‍ക്കാരിന്റെ സഹോദരനാണ് ബിശ്വജിത്ത് സര്‍ക്കാര്‍. തൃണമൂല്‍ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ബി.ജെ.പി പറയുന്നത്. മേഘാലയ, ത്രിപുര സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് തഥാഗത റോയ്, കഴിഞ്ഞ വര്‍ഷം മത്സരിച്ച രുദ്രാനില്‍ ഘോഷ് തുടങ്ങിയവരും പട്ടികയിലുണ്ട്. മമതയ്‌ക്കെതിരേ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് സഹായകമാകുമെന്നതിനാലാണിതെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചതായി ബംഗാള്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കോണ്‍ഗ്രസ് തീരുമാനം തൃണമൂല്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."