ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിടല്‍: തീരുമാനം അന്തിമം, ഒറ്റക്കെട്ടായി എടുത്തതെന്നും എം.കെ മുനീര്‍
കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതെന്ന് എം.കെ മുനീര്‍. ഉന്നതാധികാര സമിതിയുടെ തീരുമാനം അന്തിമമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഇത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്നമാണ്. പാര്‍ട്ടി ഒറ്റ യൂനിറ്റ്. അതിനകത്ത് സ്ത്രീ പുരുഷ ഭേദമില്ല. എല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അദ്ദേഹം വിശദീകരിച്ചു. ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണത്. എല്ലാ കോറത്തിലും ചര്‍ച്ചചെയ്തു. ഉന്നതാധികാര സമിതി രണ്ട് വിഭാഗത്തേയും വിളിച്ച് ചര്‍ച്ച ചെയ്തു- എം.മുനീര്‍ പറഞ്ഞു.
പൊതു സമൂഹത്തിന് പലഅഭിപ്രായങ്ങളും കാണും. ഹരിത വിഷയത്തില്‍ പാര്‍ട്ടി വിലയിരുത്തിയത് അച്ചടക്ക ലംഘനമുണ്ടെന്നാണ്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനേത്താള് ഒന്നും കൂടുതല്‍ പറയാനില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിശദീകരണമെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സമിതിയെ കുറിച്ച് പ്രവര്‍ത്തക സമിതി ഇരുന്ന് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."