സഊദിയിലേക്ക് കടത്താൻ ശ്രമിച്ച നാലര ലക്ഷം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
റിയാദ്: ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധമുള്ള ശൃംഖലയിൽ നിന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി സഊദി വാർത്താ ഏജൻസി ചെയ്‌തു. നൈജീരിയയുമായി ചേർന്നാണ് കടലിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ 451,807 ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തത്. കടലിലൂടെ ലെബനനിൽ നിന്ന് നൈജീരിയയിലേക്കും അവിടെ നിന്ന് സഊദിയിലേക്കും കടത്താൻ ശ്രമിക്കുന്നതിടെയാണ് തകർത്ത് പിടികൂടിയത്.
മെക്കാനിക്കൽ ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്റ്റഗൺ ആംഫെറ്റാമൈൻ ഗുളികകൾ കടത്താൻ ശ്രമം നടന്നത്. ഹിസ്ബുള്ളയുടെ "മയക്കുമരുന്ന് ഉൽപാദനവും കള്ളക്കടത്ത് ശൃംഖലയും" ആണ് ശ്രമത്തിന് പിന്നിലെന്ന് സഊദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് കേണൽ തലാൽ അൽ ശൽഹുബ് പറഞ്ഞു. മറ്റൊരു രാജ്യത്തേക്ക് അയയ്ക്കാൻ സംഘത്തിന് അവസരം ലഭിക്കുന്നതിനു മുമ്പ്, നൈജീരിയയുമായി ഏകോപിപ്പിച്ചാണ് കയറ്റുമതി പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് പിടികൂടുന്നതിൽ നൈജീരിയൻ ആഭ്യന്തര മന്ത്രാലയവുമായുള്ള സഹകരണത്തെ സുരക്ഷാ വക്താവ് പ്രശംസിച്ചു.
രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളെയും മയക്കുമരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് തുടരും, അവരെ എതിർക്കുകയും തടയുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിലിൽ സഊദി അറേബ്യ ലെബനീസ് പഴങ്ങളും പച്ചക്കറികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. പഴം, പച്ചക്കറി ഇറക്കുമതിക്കിടയിൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു വിലക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."