HOME
DETAILS
MAL
എ.ഐ.സി.സി പുനഃസംഘടന; മുല്ലപ്പള്ളി ദേശീയ നേതൃത്വത്തിലേക്ക്, ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന
backup
September 09 2021 | 05:09 AM
ന്യൂഡല്‍ഹി: ഐ.സി.സി പുന:സംഘടനയില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിച്ചേക്കും. പദവിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് മുല്ലപ്പള്ളി രാമചന്ദ്രനോട് സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഉമ്മന്‍ചാണ്ടി ആന്ധ്രയുടെ ചുമതലയില്‍ തുടര്‍ന്നേക്കില്ലെന്നാണ് വിവരം. അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിവാക്കിയേക്കും.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം വളരെ പെട്ടെന്ന് മുലപ്പള്ളി രാമചന്ദ്രനെ കെ പി സി സി അധ്യക്ഷ പദിവിയില്‍ നിന്ന് മാറ്റിയിരുന്നു. ഡി സി സി പുന:സംഘടന വന്നപ്പോഴും മുല്ലപ്പള്ളിയുമായി കൂടിയാലോചന നടന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേശീയതലത്തിലേക്ക് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."