നഗരസഭാ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തന കേന്ദ്രമാകുന്നു
കുന്നംകുളം: ഒളിവ് ജീവിതത്തിന് സൗകര്യമൊരുക്കിയും ലഹരി കച്ചവടത്തിന് സ്വകാര്യ ചന്തയായും കുന്നംകുളം നഗരസഭാ വക സ്വന്തം കെട്ടിടം. ചൊവ്വന്നൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നഗരസഭ വക 82 സെന്റ് സ്ഥലത്ത് 15 കൊല്ലത്തിലേറെയായി ഈ സ്വപ്ന പദ്ധതിയുടെ പ്രവര്‍ത്തി ആരംഭിച്ചിട്ട്. പണിതിട്ടും പണിതിട്ടും തീരാത്ത ഈ കെട്ടിടവും സ്ഥലവും ഇപ്പോള്‍ പ്രദേശ വാസികള്‍ക്ക് മാത്രമല്ല പരിസര ഗ്രാമങ്ങളിലുള്ളവര്‍ക്ക് മദ്യശാലയും, ചീട്ടുകളി ക്ലബ്ബുമാണ്.
രാത്രിയിലും മറ്റും കഞ്ചാവുള്‍പെടേയുള്ള ലഹരി കച്ചവടവുമൊക്കെയായി ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിന്റെ അധീനതിയിലായിരുന്ന സ്ഥലം നഗരസഭയിലേക്ക് കൂട്ടിചേര്‍ക്കപെട്ട് കിട്ടിയതോടെയാണ് ഈ ദുരന്തമാരംഭിച്ചത്.
15 വര്‍ഷം മുന്‍പ് പോര്‍ക്കുളം, ചൊവ്വന്നൂര്‍ പഞ്ചായത്ത്, കുന്നംകുളം നഗരസഭ നിവാസികള്‍ക്ക് ഉപകാരപ്പെടും വിധം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. 40 ലക്ഷംരൂപ ചിലവിട്ട പദ്ധതി പലഘട്ടങ്ങളിലായി നിലക്കുകയും പുനര്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത ശേഷമാണ് ഈ അവസ്ഥയിലെത്തിയത്.
നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതും, പെയിന്റിങുമല്ലാത്ത പ്രവര്‍ത്തികളെല്ലാം തീര്‍ന്നെങ്കിലും പിന്നീട് ഉദ്യോഗസ്ഥരാരും ഇത് വഴിവന്നില്ല. രാപ്പകലില്ലാതെ ചീട്ടുകളിയും, കള്ളുകുടിയും നടക്കാമെന്നതിനാല്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് അധികമാരും ചര്‍ച്ചക്കെത്തിയതുമില്ല. നഗരത്തില്‍ കോടികള്‍ വരുമാനം ലഭിക്കുന്ന കെട്ടിടത്തിന്റെ ഇലക്ട്രിക്ക് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം കൊണ്ട് നഗരസഭക്ക് സാധിച്ചിട്ടില്ല.
പ്രതിവര്‍ഷം രണ്ട് കോടിയില്‍ പരം വരുമാനം നിശ്ചയിക്കപെട്ട ഹെര്‍ബട്ട് റോഡ് ഷോപ്പിങ് കോപ്ലക്‌സിലെ മുറികള്‍ വാടകക്കാര്‍ക്ക് തുറന്ന് കൊടുക്കാമെന്ന് പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു.
അന്നും ഇന്നും ബാക്കി നില്‍ക്കുന്നത് വൈദ്യുതീകരണം മാത്രമാണ്. സമാന അവസ്ഥയിലുള്ള ഈ കെട്ടിടം നഗരസഭയുടെ സ്വത്താണെന്ന് പോലും പലര്‍ക്കും അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."