ഭക്ഷണത്തിനല്ല, ഇവിടെ സമയത്തിനാണ് ബില്ലടയ്‌ക്കേണ്ടത്; ട്രെന്റിങായി 'GVQ ടൈം കഫേ'
ഇവിടെ സമയത്തിനാണ് ബില്ലടയ്‌ക്കേണ്ടത്; ട്രെന്റിങായി 'GVQ ടൈം കഫേ
ഒറ്റയ്‌ക്കോ അല്ലാതയൊ അല്‍പസമയം കഫേകളില്‍ ഇരിക്കാന്‍ വിശപ്പില്ലെങ്കില്‍ പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടതായിട്ട് വരും. ആ ഒരു രീതിക്കുമേല്‍ പുതിയൊരു ആശയം കൊണ്ടുവരികയാണ് വാള്‍ മ്യൂറല്‍ ആര്‍ട്ടിസ്റ്റും മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ആം സ്റ്റുഡിയോയുടെ സഹസ്ഥാപകയുമായ ആതിര മോഹന്‍ തന്റെ കഫേയിലൂടെ.
ബില്ലടയ്‌ക്കേണ്ടത് ഭക്ഷണത്തിനല്ല സമയത്തിനാണ്. ഈ ആശയം മുന്‍നിര്‍ത്തി കഫേ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ആതിരയുടെ കൊച്ചിയിലുള്ള 'ജിവിക്യു ടൈം കഫേ'. 'ആന്റി കഫേകള്‍' (ആളുകള്‍ക്ക് ഒരു മിനിറ്റില്‍ ചെലവഴിക്കുന്ന സമയത്തിന് പണം നല്‍കിക്കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ളത്ര ഭക്ഷണപാനീയങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ )എന്ന റഷ്യന്‍ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആതിരയുടെ കഫേ.
ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം കഫേയില്‍ ചെലവഴിക്കുന്ന സമയത്തിന് പണം ഈടാക്കുന്നതാണ് ജിവിക്യു ടൈം കഫേ. ഉപഭോക്താക്കള്‍ക്ക് പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം അല്ലെങ്കില്‍ ഓംലെറ്റുകള്‍, സാന്‍ഡ്‌വിച്ചുകള്‍ എന്നിവയും മറ്റും ഉള്‍പ്പെടുന്ന പരിമിതമായവ ഇന്‍ഹൗസ് മെനുവില്‍ നിന്ന് തിരഞ്ഞെടുക്കാം.
കട്ടന്‍ കാപ്പി, കട്ടന്‍ ചായ, ഗ്രീന്‍ ടീ, ശീതീകരിച്ച കാപ്പി തുടങ്ങിയ അണ്‍ലിമിറ്റഡ് പാനീയങ്ങളും കഫേ വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ മണിക്കൂര്‍ ഒരാള്‍ക്ക് 150 രൂപയാണ്, തുടര്‍ന്നുള്ള മണിക്കൂറുകള്‍ക്ക് മിനിറ്റിന് 1രൂപയാണ് ഈടാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."