തൊഴിലാളി ക്ഷേമം: ആഗോള റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്, ജപ്പാന് പിന്നില്‍
തൊഴിലാളി ക്ഷേമം: ആഗോള റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്, ജപ്പാന് പിന്നില്‍
ന്യൂഡല്‍ഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സര്‍വേയില്‍ ആഗോള റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. തുര്‍ക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നില്‍ ജപ്പാനാണ്. മക്കിന്‍സി ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സര്‍വേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തിയാണ് തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് പട്ടിക തയ്യാറാക്കിയത്.
30 രാജ്യങ്ങളിലായി വിവിധ മേഖലകളില്‍ ജോലി ചെയുന്ന 30,000ത്തിലധികം ആളുകള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് മക്കിന്‍സി ഫലം പുറത്തുവിട്ടത്. തുര്‍ക്കിയുടെ സ്കോര്‍ 78 ശതമാനമാണ്. ഇന്ത്യയുടേത് 76 ശതമാനവും ചൈനയുടേത് 75 ശതമാനവുമാണ്. ജപ്പാന്റെ സ്കോര്‍ 25 ശതമാനം മാത്രമാണ്. ആഗോള ശരാശരി 57 ശതമാനമാണ്.
തൊഴിലും സുരക്ഷയും വാഗ്ദാനം ചെയ്യുന്നതില്‍ ജാപ്പനീസ് വ്യവസായം പേരുകേട്ടതാണ്. എന്നാല്‍, ജീവനക്കാര്‍ സന്തുഷ്ടരല്ലെങ്കില്‍ ജോലി മാറുന്നത് ഇവിടെ ബുദ്ധിമുട്ടാണെന്നാണ് സര്‍വേ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. മക്കിന്‍സിയുടെ റിപ്പോര്‍ട് പ്രകാരം ജോലി സ്ഥലത്ത് നല്ല അനുഭവങ്ങളുള്ള തൊഴിലാളികളുടെ ആരോഗ്യവും മെച്ചപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."