കെപിസിസി വിലക്കിനെ വിലക്കി ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി
കെപിസിസി വിലക്കിനെ വിലക്കി ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി
മലപ്പുറം: കെപിസിസി വിലക്ക് മറികടന്ന് മലപ്പുറത്ത് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി. കനത്ത മഴയേയും മറികടന്ന് വലിയ തോതില്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുന്നു. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന് ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നാണ് റാലി സംഘടിപ്പിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കുന്നുണ്ട്. ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. നേരത്തെ ഡി.സി.സി. പലസ്തീന് ഐക്യദാര്‍ഢ്യറാലി നടത്തിയിരുന്നു. അര്യാടന് ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡി.സി.സിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഫൗണ്ടേഷന്റെ പേരില്‍ നടത്തുന്നതു വിഭാഗീയ പ്രവര്‍ത്തനമാണെന്നും അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആര്യാടന് ഷൗക്കത്തിനു കെപിസിസി കത്തു നല്കി. ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനം അല്ല. കെപിസിസിയുടെ നിര്‍ദേശം കിട്ടിയാല്‍ മറുപടി നല്‍കുമെന്നും ആര്യാടന് ഫൗണ്ടേഷന്റെ പേരിലിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."