മൂന്നര ലക്ഷം രൂപവരെ ഡിസ്‌ക്കൗണ്ട്; വമ്പന്‍ ഓഫറുമായി മഹീന്ദ്ര
ഇന്ത്യന്‍ വാഹനനിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവുണ്ടാക്കുന്ന മാസമാണ് കടന്നു പോകുന്നത്. ഇലക്ട്രിക്ക്, ഫ്യുവല്‍ വാഹനങ്ങള്‍ക്കെല്ലാം മികച്ച വില്‍പ്പന ലഭിക്കുന്ന ഈ മാസങ്ങളില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി പല വാഹന ബ്രാന്‍ഡുകളും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തുണ്ട്.മഹീന്ദ്രയുടെ ജനപ്രിയ ഇ.വിയായ xuv400ന് 3.5 ലക്ഷം രൂപവരെയാണ് കമ്പനി ഈ ഉത്സവകാലത്ത് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇവിയുടെ ടോപ്പ്‌സ്‌പെക്ക് EL വേരിയന്റിന് 3.5 ലക്ഷം രൂപ വരെയും ലോവര്‍സ്‌പെക്ക് EC ട്രിമ്മിന് 1.5 ലക്ഷം രൂപ വരെയുമാണ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 456 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന കാറിന്റെ 34.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്ന EC ട്രിമ്മിന് 375 കിലോമീറ്റര്‍ ആണ് റേഞ്ച് ലഭിക്കുന്നത്.
15.99 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന് എക്‌സ് ഷോറൂം വിലവരുന്നത്. xuv400നെ കൂടാതെ തങ്ങളുടെ മറ്റ് വാഹനങ്ങള്‍ക്കും ഉത്സവകാല ഓഫറുകള്‍ കമ്പനി ലഭിക്കുന്നുണ്ട്.മഹീന്ദ്ര XUV300ന് 95000 രൂപയുടെ ഡിസ്‌ക്കൗണ്ടും മറാസോക്ക് 73,300 രൂപയുടെ ഡിസ്‌ക്കൗണ്ടും ബൊലേറോക്ക് 70,000 രൂപയുടെ ഡിസ്‌ക്കൗണ്ടും നിയോക്ക് 50,000 രൂപയുടെ ഡിസ്‌ക്കൗണ്ടുമാണ് ഈ ഉത്സവകാലത്ത് ലഭിക്കുക.
Content Highlights:mahindra gives offers in their various cars
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."