മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: സുക്മ ജില്ലയില്‍ ദബ്ബകൊണ്ട ഏരിയയില്‍ ഇന്നലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫ് കോബ്ര സംഘത്തിലെ ഹെഡ് കോണ്‍സ്റ്റബിളായ പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്. വെടിയേറ്റ ഉടനെ ഭേജി ഗ്രാമത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് മരണം.
പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരും സിആര്‍പിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി ഇവിടേക്ക് അയച്ചത്.
പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോയാണ് മുഹമ്മദ് ഹക്കീം. സി.ആര്‍.പി.എഫിന്റെ കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റസല്യൂട്ട് ആക്ഷന്‍ (കോബ്ര) വിഭാഗത്തിലായിരുന്നു ഹക്കീം സേവനമനുഷ്ടിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."