പുത്തന്‍ കാറുകളെ വിപണിയിലേക്ക് അവതരിപ്പിക്കാന്‍ കിയ; കാറുകളെ അറിയാം
ദക്ഷിണകൊറിയന്‍ വാഹന ബ്രാന്‍ഡായ കിയയെ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് പ്രേത്യേകമായി പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ലോക വിപണിയിലെങ്ങും ആരാധകരേയും സന്തുഷ്ട ഉപഭോക്താക്കളെയും നേടിയെടുത്ത കാറിന് ഇന്ത്യയിലും ഒട്ടനവധി ആരാധകരാണുള്ളത്. അതിനാല്‍ തന്നെ കമ്പനി വിപണിയിലേക്ക് അവതരിപ്പിക്കാനിരിക്കുന്ന പുത്തന്‍ കാറുകളെ സംബന്ധിച്ച വിവരങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
കിയ സോണറ്റ് ഫേസ് ലിഫ്റ്റ്
കിയയുടെ സോണറ്റ് ഫേസ് ലിഫ്റ്റാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന കിയ കാര്‍. പുത്തന്‍ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുമായി എത്തുന്ന കാറിന് ചൈനയില്‍ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന മോഡലും ചൈനീസ് മോഡലിന് സമാനമായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പുത്തന്‍ തലമുറ കിയ കാര്‍ണിവല്‍
കിയ കാര്‍ണിവലിന്റെ പുതിയ ഫീച്ചര്‍ അടങ്ങിയ കാര്‍ രാജ്യാന്തര മാര്‍ക്കറ്റിലേക്ക് എത്തിയിട്ടുണ്ട്. ഈ കാര്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കിയ ഇ.വി 9
കിയ ഇ.വി 9 കിയ പുറത്തിറക്കുന്ന സെവന്‍ സീറ്റര്‍ ഇ.വിയാണ്. രണ്ട് മോട്ടോര്‍ കടുപ്പിച്ച് എത്തുന്ന ഈ കാര്‍ 375 ബിഎച്ച്പിയും 700 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
കിയ ഇ.വി 5
കിയയുടെ മിഡ് എസ്.യു.വി റേഞ്ചില്‍ അവതരിക്കപ്പെട്ട ഇലക്ട്രിക്ക് എസ്.യു.വിയാണ് കിയ ഇ.വി 5. 215 ബിഎച്ച്പിയും 310 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് വാഹനത്തിനുള്ളത്.
Content Highlights:upcoming kia cars in india
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."