HOME
DETAILS

പാടശേഖര കമ്മിറ്റികള്‍ ഇല്ലാതായി വീടെന്ന സ്വപ്നം ഇനിയും അകലെ

  
backup
August 26 2016 | 23:08 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2

കൊടകര: രണ്ടും മൂന്നും അഞ്ചും സെന്റ് ഭൂമി ഉള്ളവര്‍ക്ക് വീട് വയ്ക്കാനുള്ള കഷ്ടപ്പാടിന് അറുതി ഇനിയും അകലെ. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഏപ്രില്‍ മാസം 19 ലെ സര്‍ക്കുലര്‍ ആണ് സാധാരണക്കാര്‍ക്ക് പ്രയാസമാകുന്നത്. സര്‍ക്കുലറില്‍ രണ്ടാം പേജില്‍ മൂന്നാം നമ്പറായി റവന്യൂ രേഖകള്‍ ബി.ടി.ആര്‍ എന്നിവയില്‍ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും എന്നാല്‍ കരട് ഡാറ്റ ബാങ്കില്‍ നെല്‍വയല്‍, നിലം, തണ്ണീര്‍ത്തടം എന്നിങ്ങനെ രേഖപ്പെടുത്താത്തതുമായ ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നതിന് മുന്‍പ് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരമുള്ള ജില്ലാ കലക്ടറുടെ അനുമതിയോ അല്ലെങ്കില്‍ 2015 ലെ നെല്‍ വയല്‍ തണ്ണീര്‍ത്തട നിയമം വകുപ്പ് 3 എ പ്രകാരമുള്ള ജില്ലാ കലക്ടറുടെ ക്രമവല്‍ക്കരിച്ച ഉത്തരവോ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ് എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതില്‍ തന്നെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും പറഞ്ഞിട്ടുണ്ട്.
ഇതാണ് വീടു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പാവപ്പെട്ടവര്‍ക്ക് കഷ്ടപ്പാട് മാത്രം സമ്മാനിക്കുന്നത്. വില്ലേജ് ഓഫിസുകളില്‍ ഉള്ള അടിസ്ഥാന നികുതി രേഖ (ബേസിക് ടാക്‌സ് രജിസ്റ്റര്‍) പ്രകാരം നല്‍കുന്ന ഭൂമിയുടെ കൈവശാവകാശ സാക്ഷ്യപത്രം പ്രകാരമാണ് പഞ്ചായത്തുകള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. തുടര്‍ന്ന് വൈദ്യുതി ബന്ധം, വീട്ട് നമ്പര്‍, നികുതി എന്നിവക്ക് സമര്‍പ്പിക്കേണ്ടതും ഈ രേഖ തന്നെയാണ്. വില്ലേജ് ഓഫിസിലെ ബി.ടി.ആറിന് 100 വര്‍ഷത്തോളം പഴക്കമുള്ളതാണ്.
സംസ്ഥാനത്തെ പല വില്ലേജ് ഓഫിസുകളിലും ബി.ടി.ആര്‍ നിലവില്‍ ഇല്ല. അവ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചും പൊടിഞ്ഞും നശിച്ചു എന്നാണ് പറയുന്നത്. അങ്ങിനെയുള്ള ഓഫിസുകളില്‍ വില്ലേജ് ഓഫിസ് ജീവനക്കാര്‍ ബി.ടി.ആറിന് പകരം പോക്കുവരവ് രജിസ്റ്ററിനെയാണ് കൈവശാവകാശ സാക്ഷ്യപത്രം നല്‍കാന്‍ ആശ്രയിക്കുന്നത് എന്നാണ് ജീവനക്കാര്‍ പറയുന്നത്.
ബി.ടി.ആര്‍ രേഖകള്‍ പ്രകാരം സംസ്ഥാനത്തെ ഒരു വിധം സ്ഥലങ്ങളെല്ലാം തന്നെ നിലം അഥവാ തണ്ണീര്‍ത്തടം ആണ്. ഒരു കാലത്തും നെല്‍കൃഷി ചെയ്യാത്ത സ്ഥലങ്ങള്‍ വരെ നിലം ആയി ബി.ടി.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വലിയ ആക്ഷേപം ഉയരുന്നുണ്ട്. സംസ്ഥാനത്തെ പല മണിമന്ദിരങ്ങളും മാളികകളും ആയിരക്കണക്കിന് വീടുകളും ഉള്ളത് ബി.ടി.ആര്‍ രേഖകളില്‍ നിലം ആയി ഇപ്പോഴും ഉള്ള സ്ഥലത്താണ്. 2008ല്‍ തയാറാക്കിയ കരട് ഡാറ്റ ബാങ്ക് 1978 മുതല്‍ എങ്കിലും (മൂന്നു പതിറ്റാണ്ടിലേറെയായി എന്ന് രേഖകളില്‍) 'ഗാര്‍ഡന്‍ ലാന്‍ഡ് ' ആയി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ ബി.ടി.ആര്‍ രേഖകള്‍ നിലം എന്നുള്ളത് കാരണം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നില്ല.
ഇതാണ് മൂന്നും അഞ്ചും സെന്റ് ഭൂമി മാത്രം ഉള്ള പാവപ്പെട്ടവനെ കഷ്ടപ്പാടിലാക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് അപേക്ഷിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വരട്ടെ എന്നാണു മറുപടി. നേരത്തെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസര്‍ എന്നിവരടങ്ങിയ നിലം നികത്തു കമ്മിറ്റി  ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ 2016 ഏപ്രില്‍ 19 ലെ ഉത്തരവോടെ ഈ കമ്മിറ്റി അപ്രസക്തമായി. സംസ്ഥാനത്തു ഒട്ടാകെ ആയിരകണക്കിന് ചെറുകിട വീട്ടുകാരാണ് ഈ ഉത്തരവോടെ കഷ്ടപ്പെടുന്നത്.
മൂന്ന് സെന്റും അഞ്ച് സെന്റും ഭൂമി മാത്രമുള്ള ആളുകള്‍ക്ക് അത് ഏതു ഭൂമിയായാലും വീട് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം നിലവില്‍ ഉണ്ടായിരിക്കെയാണ് പാവപ്പെട്ടവന്റെ അടിസ്ഥാന ആവശ്യം നിരാകരിച്ചുകൊണ്ടുള്ള ഈ ഉത്തരവ് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ 2008 ന് മുന്‍പ് നികത്തിയ സ്ഥലത്ത് വീട് വെക്കാന്‍ സാധൂകരണം നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചത്. അടിയന്തിരമായി ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ നല്ലൊരു വിഭാഗം പാവപ്പെട്ടവര്‍ക്കും സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  14 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  15 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  15 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  15 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  15 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  16 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  16 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  16 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  16 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  16 hours ago