HOME
DETAILS
MAL
നാര്‍ക്കോട്ടിക് ജിഹാദ് : യൂത്ത് കോണ്‍ഗ്രസ് പാലാ കമ്മിറ്റിയുടെ നിലപാട് തള്ളി സംസ്ഥാന നേതൃത്വം
backup
September 09 2021 | 17:09 PM
തിരുവനന്തപുരം : പാലാ ആര്‍ച്ച് ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. പാലാ മണ്ഡലം കമ്മിറ്റിയുടെ നിലപാട് യൂത്ത് കോണ്‍ഗ്രസിന്റേതല്ല.ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ്സ് നിലപാടല്ല.സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ്സ് പിന്തുണയുണ്ടാവില്ല.അതിനെ ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."