യുഎഇ: പ്രധാന റോഡ് ഇന്ന് താല്കാലിമായി അടക്കുന്നു; ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് പൊലിസ്
യുഎഇ: പ്രധാന റോഡ് ഇന്ന് താല്കാലിമായി അടക്കുന്നു; ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് പൊലിസ്
ഷാർജ: ഷാർജയിലെ പ്രധാന റോഡ് ഇന്ന് രാവിലെ അടച്ചിടുമെന്ന് പൊലിസ് അറിയിച്ചു. ഖോർ ഫക്കൻ കോർണിഷ് സ്ട്രീറ്റിന്റെ ഇരു ദിശകളിലേക്കും ഉള്ള റോഡുകളാണ് താത്കാലികമായി അടക്കുന്നത്. ഷാർജ പൊലിസിന്റെ കിഴക്കൻ പ്രവിശ്യാ പൊലിസ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
ഖോർഫക്കൻ ട്രൈത്ത്‌ലോൺ റേസ് നടക്കുന്നതിനാലാണ് റോഡ് താത്കാലികമായി അടക്കുന്നത്. പുലർച്ചെ 5 മുതൽ 8.30 വരെയാണ് താൽക്കാലിക റോഡ് അടച്ചിടുകയെന്ന് അതോറിറ്റി അറിയിച്ചു. റോഡ് അടച്ചിടുന്ന സമയത്ത് വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.
രാവിലെ 6.45നാണ് ട്രയാത്‌ലൺ ആരംഭിക്കുന്നത്. റോഡ് അടക്കുന്ന സമയത്ത് ഇതുവഴി ഓഫീസിലേക്കും മറ്റും പോകുന്നവർ ഈ റോഡ് ഒഴിവാക്കി ബദൽ റോഡുകൾ വഴി പോയാൽ സമയം വൈകുന്നത് ഒഴിവാക്കാം.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."