നേപ്പാളിലെ ഭൂചലനം: സഹായം വാഗ്‌ദാനം ചെയ്ത് ഇന്ത്യ, മരണം 128, നിരവധിപേർക്ക് പരുക്ക്
നേപ്പാളിലെ ഭൂചലനം: സഹായം വാഗ്‌ദാനം ചെയ്ത് ഇന്ത്യ, മരണം 128, നിരവധിപ്പേർക്ക് പരിക്ക്
ന്യൂഡൽഹി: നേപ്പാളിൽ നാടിനെ നടുക്കിയ ഭൂകമ്പത്തിൽ 128 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സംശയം. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ഡൽഹിയിലും ഭൂകമ്പമുണ്ടായി. ഇന്ത്യയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നേപ്പാളിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാൾ മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്. ഭൂകമ്പത്തിൽ നേപ്പാളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. രാജ്യത്തെ സാഹചര്യം ഗുരുതരമാണ് സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല. രാത്രി 11.30 യോടെ നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
ഡൽഹിയിലും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി. വടക്കൻ നേപ്പാളാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം. ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. യുപി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഭൗമ നിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴെയായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."