കെ.കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി ഉത്തരവ്
ആലപ്പുഴ: എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടക്കം മൂന്നുപേരെ പ്രതിചേര്‍ക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം.ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ഉത്തരവ്. മഹേശന്റെ കുടുംബം നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
വെള്ളാപ്പള്ളി നടേശന്, മകന് തുഷാര്‍ വെള്ളാപ്പള്ളി, മാനേജര്‍ കെ.എന്‍ അശോകന് എന്നിവരെ പ്രതി ചേര്‍ക്കാനാണ് നിര്‍ദ്ദേശം. മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂന്നുപേരേയും പരാമര്‍ശിച്ചിരുന്നു.നേരത്തെ മൂന്നുപേരുടേയും മൊഴിയെടുത്തിരുന്നു.
2020 ജൂണ്‍ 24നാണ് എസ്.എന്‍.ഡി.പി യൂണിയന് ഓഫിസില്‍ മഹേശനെ (54) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മഹേശന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."