ഓപ്പറേഷന് അനന്ത: യു.ഡി.എഫ് താലൂക്ക് ഓഫിസ് ധര്‍ണ്ണ സെപ്റ്റംബര്‍ അഞ്ചിന്
മണ്ണാര്‍ക്കാട്: നഗരത്തില്‍ ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് റവന്യൂ വകുപ്പ് ആരംഭിച്ച ഓപ്പറേഷന് അനന്ത പൂര്‍ത്തീകരിക്കാന്‍ കഴിയാതെ അനന്തമായി നീട്ടി കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിതികളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ചിന് താലൂക്ക് ഓഫിസിലേക്ക് ധര്‍ണ്ണ നടത്തുവാന്‍ തീരുമാനിച്ചു.
റവന്യു വകുപ്പിന്റെ നേത്യത്വത്തില്‍ നഗരത്തില്‍ നടന്ന ഓപ്പറേഷന് അനന്തയുമായി ബന്ധപ്പെട്ട് നഗരവാസികളും, കെട്ടിട ഉടമകളും, വ്യാപാരികളും സ്ഥലം വിട്ടു നല്കി, എന്നാല്‍ എ.എസ്.പി പട്ടയങ്ങളുടെ കാര്യത്തില്‍ റവന്യു വകുപ്പ് അനാസ്ഥ കാട്ടി.
മണ്ണാര്‍ക്കാട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാന്‍ നടത്തിയ ഓപ്പറേഷന് അനന്തയില്‍ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്. ജനങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിനോ തയ്യാറാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. പി.അഹമ്മദ് അഷ്റഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."