പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജര്‍മ്മനിയില്‍ ജോലി; അതും കേരള സര്‍ക്കാര്‍ മുഖേന; ഇന്റര്‍വ്യൂ എറണാകുളത്ത്
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജര്‍മ്മനിയില്‍ ജോലി; അതും കേരള സര്‍ക്കാര്‍ മുഖേന; ഇന്റര്‍വ്യൂ എറണാകുളത്ത്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന ജര്‍മ്മനിയില്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി നഴ്‌സിങ്/ ടെക്‌നിക്കല്‍ അപ്രന്റീസ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഒഡാപെക് മുഖേന നടത്തുന്ന ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ്. ഒക്ടോബര്‍ 30ന് പുറത്തിറക്കിയ വിജ്ഞാപനത്തിന് അപേക്ഷിക്കാവുന്ന അവസാന തീയതി നവംബര്‍ 6 നാണ്. അതുകൊണ്ട് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത അടിസ്ഥാനമാക്കി രണ്ട് ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
ഒഴിവുകള്‍
നഴ്‌സിങ് അപ്രന്റീസ്ഷിപ്പ്
ഈ തസ്തികയില്‍ ആകെ 50 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 മുതല്‍ 25 വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. 3 വര്‍ഷമാണ് അപ്രന്റീസ്ഷിപ്പ് കാലാവധി.
യോഗ്യത
പ്ലസ് ടു സയന്‍സ് സ്ട്രീമില്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ നാച്ചുറല്‍ സയന്‍സ്/ നഴ്‌സിങ് ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എല്ലാ വിഷയങ്ങളിലും 80 ശതമാനത്തിന് മാര്‍ക്ക് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാത്രമല്ല ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
ടെക്‌നിക്കല്‍ അപ്രന്റീസ്ഷിപ്പ്
ഈ തസ്തികയിലും ആകെ 50 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 3 വര്‍ഷത്തേക്കാണ് അപ്രന്റീസ് ഷിപ്പ് കാലാവധി.
യോഗ്യത
80 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിരിക്കണം. ഇംഗ്ലീഷ്, മാത് സ് എന്നീ വിഷയങ്ങളില്‍ 80 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ സയന്‍സ് സ്ട്രീമില്‍ ഐ.ടി.ഐ/ പോളി ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
അഭിമുഖം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 6ാം തീയതി എറണാകുളത്ത് അഭിമുഖത്തില്‍ പങ്കെടുക്കണം.
അഭിമുഖ സ്ഥലം
ഫ്‌ളോര്‍ 3, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി, എറണാകുളം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ജര്‍മ്മന്‍ ഭാഷ പരീക്ഷയില്‍ (എ1, ബി2) യില്‍ സൗജന്യ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് (https://odepc.kerala.gov.in/jobs/walk-in-interview-for-nursing-technician-apprentice/) സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."