HOME
DETAILS
MAL
ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി
backup
August 27 2016 | 00:08 AM
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ കുളപ്പുള്ളി ടൗണുകളിലെ ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭ ആരോഗ്യ വിഭാഗം ഇന്നലെ മിന്നല്‍ പരിശോധന നടത്തി. പഴയ കോഴിയിറച്ചി, ബിരിയാണി റൈസ്, എണ്ണപലഹാരങ്ങള്‍ എന്നിവ് പിടിച്ചെടുത്തു. നിള, അപ്സര, രാസിക, റെഡ്ചില്ലി, സമുദ്ര എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
വൃത്തിഹീനവും ലൈസന്‍സ് എടുക്കാതെയും പ്രവര്‍ത്തിച്ച മൂന്നു ഹോട്ടലുകള്‍ നഗരസഭ പൂട്ടിച്ചു. മറ്റു ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ. മോഹനന്, അസിസ്റ്റന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.കെ. ഉമേഷ്, എം.അയ്യപ്പന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."