രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പ്രഖ്യാപിച്ചു; സര്‍വകലാശാലാ വിഭാഗത്തില്‍ ജെ.എന്‍.യുവും ജാമിഅയും അലിഗഡും ആദ്യ പത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് (എന്‍.ഐ.ആര്.എഫ്) പ്രഖ്യാപിച്ചു. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് എന്‍.ഐ.ടി രണ്ടാം റാങ്കും മാനേജ്മെന്റ് വിഭാഗത്തില്‍ കോഴിക്കോട് ഐ.ഐ.എമ്മിന് നാലാം റാങ്കും ലഭിച്ചു. ഓവറോള്‍ വിഭാഗത്തില്‍ മദ്രാസ് ഐ.ഐ.ടിക്കാണ് ഒന്നാം റാങ്ക്. ഓവറോള്‍ വിഭാഗത്തില്‍ കേരള സര്‍വകലാശാലയ്ക്ക് 43ാം റാങ്കാണ് ലഭിച്ചത്. എം.ജി സര്‍വകലാശാല 52ാം റാങ്കും കുസാറ്റ് 65, കോഴിക്കോട് സര്‍വകലാശാല 95ാം റാങ്കും നേടി. സര്‍വകലാശാലാ വിഭാഗത്തില്‍ കേരള സര്‍വകലാശാലയ്ക്ക് 27, മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് 31 റാങ്കുകളാണുള്ളത്.
രാജ്യത്തെ മികച്ച എന്‍ജിനീയറിങ് കോളജുകളില്‍ തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്‍.ഐ.ടികള്‍ യഥാക്രമം ആദ്യ മൂന്നു റാങ്കുകള്‍ നേടി. കേരളത്തില്‍നിന്നുള്ള കോഴിക്കോട് എന്‍.ഐ.ടി 25ാം റാങ്കും തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി 40ാം റാങ്കും തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് 95ാം റാങ്കും നേടി.
സര്‍വകലാശാലാ വിഭാഗത്തില്‍ കര്‍ണാടക ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയാണ്. ജാമിഅ മില്ലിയ്യ ഇസ്ലാമിയ (6), ഹൈദരാബാദ് സര്‍വകലാശാല (9), അലിഗഡ് മുസ്ലിം സര്‍വകലാശാല (10) എന്നിവ ആദ്യ പത്തിലുള്പ്പെട്ടു.
ഏറ്റവും മികച്ച മാനേജ്മെന്റ് പഠന സ്ഥാപനങ്ങളില്‍ അഹമ്മദാബാദ് ഐ.ഐ.എം ഒന്നാം റാങ്ക് നേടി. ഫാര്മസ്യൂട്ടിക്കില് ഡല്‍ഹി ജാമിഅ ഹംദര്‍ദ് സര്‍വകലാശാലയ്ക്കാണ് ഒന്നാം റാങ്ക്.
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് ഒന്നാം റാങ്ക്. തമിഴ്നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിന് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി 9ാം റാങ്കും നേടി. നിയമപഠന സ്ഥാപനങ്ങളില്‍ ബംഗളൂരുവിലെ എന്‍.എല്‍.യു.എസ്.ഐയു ഒന്നും ഡല്‍ഹി നാഷണല്‍ ലോ സര്‍വകലാശാല രണ്ടും റാങ്ക് നേടി. ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളില്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് 11ാം റാങ്ക് നേടി. ഐ.ഐ.ടി റൂര്‍ക്കിക്കാണ് ഒന്നാം റാങ്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."