മദ്യപിച്ചാല്‍ വാഹനം ഓടില്ല; നിര്‍മ്മാണ ചിലവ് 18,000; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ബൈക്കിനെ അറിയാം
ചെങ്ങമനാട് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് റോഷന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഒരു ബൈക്ക് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വെറും 18,000 രൂപ നിര്‍മ്മാണച്ചെലവില്‍ മൂന്ന് വര്‍ഷത്തെ പ്രയത്‌നത്തിലൊടുവിലാണ് ഇവര്‍ ഈ 'സൂപ്പര്‍ ബൈക്ക്' യാഥാര്‍ത്ഥ്യമാക്കിയത്.
വാഹനാപകടങ്ങളില്‍ നിന്നും യാത്രക്കാരെ സംരക്ഷിക്കുക എന്നതാണ് ഈ ബൈക്ക് നിര്‍മ്മാണത്തിലേക്ക് ഇവരെ നയിച്ചത്. ഹെല്‍മറ്റ് വെക്കാതെ സ്റ്റാര്‍ട്ടാകാത്ത ഈ ബൈക്ക് മദ്യപിച്ചാലും പുകവലിച്ചാലും ഓടിക്കാന്‍ സാധിക്കില്ല.
ഹെല്‍മറ്റിലെ സെന്‍സര്‍ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്ന വ്യക്തി മദ്യമോ, പുകയില ഉത്പന്നമോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വാഹനം തിരിച്ചറിയുന്നത്.
കൂടാതെ എഞ്ചിനില്‍ അധികമുള്ള ഇന്ധനം സൈലന്‍സറില്‍ വെച്ച് കത്തിച്ചു കളയാനുള്ള സംവിധാനവും ഈ ബൈക്കിലുണ്ട്.ഇനി ഈ വാഹനം ഓടിക്കുന്ന വേളയില്‍ അപകടം ഉണ്ടായാലും ആശുപത്രിയിലേക്കുംവീട്ടിലേക്കും അല്ലെങ്കില്‍ വാഹനം ഓടിക്കുന്ന വ്യക്തിക്ക് താത്പര്യമുള്ള എവിടേക്കും സന്ദേശം അയക്കാനുള്ള സൗകര്യം ഈ ബൈക്കിലുണ്ട്. അപകടം ഉണ്ടായി 30 സെക്കന്റുകള്‍ക്കുള്ളിലാണ് ജാഗ്രത സന്ദേശം ബന്ധപ്പെട്ട നമ്പറുകളിലേക്ക് പോകുന്നത്.
Content Highlights:chemmad hss students develop bike with special features
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."