വി.എഫ്.പി.സി.കെ വിത്തുകളുടെ ഗുണമേന്മ ഉറപ്പാക്കണമെന്ന് മന്ത്രി സുനില്‍ കുമാര്‍
പാലക്കാട്: വജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) പരമാവധി വിത്തുല്‍പ്പാദനം നടത്തണമെന്നും ഉത്പാദിപ്പിക്കുന്ന വിത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍.
ജില്ലയിലെ ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍, വി. എഫ്. പി. സി. കെ. വിത്തുല്‍പ്പാദന കേന്ദ്രവും ഫാമുകളും സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിത്തുകളുടെ പാക്കിംഗും ലേബലിങും കൃത്യതയോടെ ചെയ്തിരിക്കണം. കൂടാതെ ആദിവാസി മേഖലകളില്‍ നിന്നുളള പരമ്പരാഗത വിത്തുകളുടെ ഉത്പാദനവും, റാഗി, ചോളം, ഉഴുന്ന്, ചെറുപയര്‍, മുതിര തുടങ്ങിയവയും മാവ് പോലുളള വിവിധ ഫലവൃക്ഷങ്ങളുടെ വിത്തുല്‍പ്പാദനവും ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കി.
പ്രവര്‍ത്തരഹിതമായ മോഡേണ്‍ റൈസ് മില്‍ ഒരു വര്‍ഷത്തിനകം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത് പ്രയോജനകരമായിരിക്കും. ഇതുപോലെ പ്രവര്‍ത്തനം നിലച്ചു കിടക്കുന്ന കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും വിധം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഉദ്യോസ്ഥരും വി.എഫ്.പി.സി.കെ ജീവനക്കാരും വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."