HOME
DETAILS
MAL
ഡ്രൈവര്‍ ശശി റോഡു വൃത്തിയാക്കുന്ന തിരക്കിലാണ്
backup
August 27 2016 | 00:08 AM
പടിഞ്ഞാറങ്ങാടി: തൃത്താല തച്ചറം കുന്ന് സ്വദേശിയും, ലോറി ഡ്രൈവറുമായ ശശി ജനങ്ങള്‍ക്ക് ഏറെ മാതൃകയാകുന്നു. വൃത്തിഹീനമായ റോഡുകളും, കനാലുകളും ആരെയും ആശ്രയിക്കാതെ സ്വയം പരിശ്രമത്തിലൂടെ വൃത്തിയാക്കുന്നതിലൂടെയാണ് ശശി ശ്രദ്ധേയനാകുന്നത്. ജോലി ചെയ്യുന്നതിന്നിടയിലാണ് ഈ സേവനം. വാഹനവുമായി പോയി തിരിച്ച് വരുന്നതിനിടെ വൃത്തിഹീനമായ പ്രദേശങ്ങളും, വഴിയോരങ്ങളും, കനാലുകളും ശ്രദ്ധയില്‍ പെട്ടാല്‍ വാഹനത്തില്‍ കരുതി വെച്ച ഉപകരണങ്ങള്‍ കൊണ്ട് അവയെല്ലാം വെട്ടിത്തെളിച്ച് വൃത്തിയാക്കും. ജീവിതം മുഴുവന്‍ ജന സേവനത്തിനായി ഉപയോഗിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശശി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."