കോളർ ഐഡൻ്റിഫിക്കേഷൻ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്
കുവെെത്ത്സിറ്റി: കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി കുവെെത്ത്. കോണ്‍ടാക്ടില്‍ പേരില്ലെങ്കിലും ഫോണ്‍ വിളിക്കുന്നയാളുടെ പേര് മനസിലാക്കുന്ന സംവിധാനം ആണ് ഇത്.
ഇത് സംബന്ധമായ കരട് രേഖ, സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു. കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതു ജനങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് നവംബർ 29 വരെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
ആളുകൾ സിം കാർഡ് എടുക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതർ ആലോചിക്കുന്നത്. ഇതോടെ സ്പാം കോളുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ സേവ് ചെയ്യാത്ത നമ്പരാണെങ്കിലും പുതിയ സംവിധാനം വഴി വിളിക്കുന്നയാളുടെ ശരിയായ പേര് സ്ക്രീനിൽ തെളിയും.
കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വികസിപ്പിക്കുന്നതോടെ വ്യാജ കോളുകൾ നിയന്ത്രിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
രാജ്യത്ത് ഡേറ്റാ ക്രൗഡ് സോഴ്സ് ആപ്പുകൾ നിലവിൽ ലഭ്യമാണെങ്കിലും പരിമിതമായ രീതിയിലേ ഈ ആപ്പുകൾ പ്രവർത്തിക്കുകയുള്ളൂ. എന്നാൽ കെവൈസി ഡേറ്റയിൽ പ്രവർത്തിക്കുന്ന നിർദ്ദിഷ്ട ആപ്പിൽ, വിളിക്കുന്നയാളുടെ പേര് വിവരങ്ങൾ കൃത്യമായും അറിയാൻ സാധിക്കും.
സ്പാം കോള്‍ കൂടുതൽ പേർ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താൻ സാധിക്കും. കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം രാജ്യത്ത് നടപ്പിലാക്കുകയാണെങ്കിൽ സൈബർ കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. രാജ്യത്തെ ടെലികമ്യൂണിക്കേഷൻ കമ്പനികൾ നൽകുന്ന സിം കാർഡുകൾ വഴി ആരെങ്കിലും തട്ടിപ്പ് നടത്തിയാൽ അത് ഉടൻ കണ്ടെത്താൻ സഹായിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlight: Kuwait is preparing to implement the caller identification project
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."