ഇസ്‌റാഈലിലേക്ക് ആയുധവുമായി പുറപ്പെട്ട അമേരിക്കൻ കപ്പല്‍ തടഞ്ഞ് പ്രക്ഷോഭകര്‍
കാലിഫോര്‍ണിയ: ഇസ്‌റാഈലിലേക്ക് ആയുധങ്ങളുമായി പോയ യുഎസ് കപ്പല്‍ തടഞ്ഞ് പ്രക്ഷോഭകര്‍. യുഎസിലെ ഓക്‌ലന്‍ഡ് തുറമുഖത്ത് വെച്ചാണ് വെള്ളിയാഴ്ച്ച രാവിലെ 200ഓളം വരുന്ന പ്രക്ഷോഭകര്‍ കേപ് ഓര്‍ലാന്‍ഡോ എന്ന കപ്പല്‍ തടഞ്ഞത്. ഇസ്‌റാഈലിന് സൈനിക സഹായം നല്‍കരുതെന്നും വെടിനിര്‍ത്തണമെന്നുമുള്ള ബാനറുകളും ഫലസ്തീന്‍ പതാകകളുമായിട്ടാണ് പ്രക്ഷോഭകര്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ തുറമുഖത്തും കപ്പലിനുള്ളില്‍ കയറിയുമാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
സാന്‍ഫ്രാന്‍സിസ്‌കൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്. ജൂത വിഭാഗക്കാരായ നിരവധി പേര്‍ ഇതില്‍ പങ്കാളികളായി. ഇറാഖ്, അഫ്ഗാനിസ്താന്‍ അധിനിവേശത്തില്‍ ഉപയോഗിച്ച കപ്പലാണ് കേപ് ഒര്‍ലാന്‍ഡോ. 2014ലും 2021ലും ഇതേ രീതിയില്‍ ഓക്!ലന്‍ഡില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് ഒമ്പത് മണിക്കൂര്‍ വൈകിയാണ് കപ്പല്‍ ഇസ്‌റാഈലിലേക്ക് പുറപ്പെട്ടത്. കപ്പലില്‍ തൂങ്ങി നിന്ന് പ്രതിഷേധിച്ച പ്രക്ഷോഭകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.
Protestors at the Port of Oakland are blocking a ship from leaving which is transporting US arms to Israel. pic.twitter.com/VgJQlaWEbM
— Lowkey (@Lowkey0nline) November 3, 2023
Content Highlights:protesters block usa ship carrying weapons to israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."