കോഴിക്കോട് കൂട്ടബലാത്സംഗം: കൊല്ലം സ്വദേശിയായ യുവതിയെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്തില്‍ കൂട്ടബലാത്സംഗം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലിസ് തിരച്ചില്‍ തുടരുകയാണ്.
അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അജ്‌നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്‌ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലിസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."