എസ്‌ഐസി യാമ്പു മദ്റസ വിദ്യാർഥികളുടെ കലാമത്സരം സംഘടിപ്പിച്ചു
മദീന: തിരുനബി (സ) സ്നേഹം, സമത്വം, സഹിഷ്ണുത എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ നടത്തി വന്ന കാംപയിന്റെ ഭാഗമായി യാമ്പു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുൽ ഹുദാ മദ്റസ വിദ്യാർഥികളുടെ കലാമത്സരം സംഘടിപ്പിച്ചു. 'മഹ്റജാനുൽ അത്വ് ഫാൽ 2023' പരിപാടി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം താമരശ്ശേരി ഉൽഘാടനം ചെയ്തു. കെൻസ് ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്‌ഐസി യാമ്പു പ്രസിഡൻ്റ് ഡോ: ഷഫീഖ് ഹുദവി അധ്യക്ഷത വഹിച്ചു.
നൂറുൽ ഹുദാ മദ്റസ വിദ്യാർത്ഥികളുടെ ദഫ് മുട്ട്, സ്കൗട്ട്, മറ്റ് ആകർഷണീയമായ കലാപരിപാടികൾ കൊണ്ടു പരിപാടി തിളക്കമുറ്റതായി. ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി ഷറഫുദ്ധീൻ ഒഴുകൂർ സ്വാഗതവും കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുസ്സലാം വാഫി നന്ദിയും പറഞ്ഞു.
നൂർ ദാരിമി, മുഹമ്മദ് ദാരിമി, ഇബ്രാഹിം മാസ്റ്റർ, നൗഷാദ് മാസ്റ്റർ, സൽമാൻ അൻവരി തുടങ്ങിയ ഉസ്താദുമാരും റഫീക്ക് കടുങ്ങല്ലൂർ, ഹനീഫ ഒഴുകൂർ, സൽമാൻ കണ്ണൂർ, ഹസ്സൻ കുറ്റിപ്പുറം, അബ്ദു റസാഖ് കണ്ണൂർ, ഷഫീഖ് നിലമ്പൂർ, ശിഹാബ് ആർ സി, നൗഫൽ ഒറ്റപ്പാലം, സഹൽ പെരിന്തൽമണ്ണ, ഫിറോസ് ആർ സി, അബ്ദുറസാഖ് കാസർഗോഡ്, അബ്ദുൽ ഹമീദ് കാസർഗോഡ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
പൊതു പരീക്ഷയിൽ നൂറ് മേനി നേടിയ യാമ്പു നൂറുൽ ഇസ്‌ലാം മദ്രസക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നൽകുന്ന അംഗീകാര പത്രം എസ്‌ഐസി യാമ്പു ചെയർമാൻ മുസ്തഫ മുറയൂർ മദ്റസ കൺവീനർ റഫീഖ് കടുങ്ങല്ലൂരിനെഏല്പിച്ചു. ഡോ: ഷഫീഖ് ഹുദവി ഫലസ്തീൻ ഐക്യദാർഡ്യ പ്രാർത്ഥന നടത്തി.
സമാപന സമ്മേളനത്തിൽ എസ്‌ഐസി യാമ്പു വർക്കിംഗ് സെക്രട്ടറി സൽമാൻ കണ്ണൂർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."