ഭാഷാ പ0നം തകര്‍ക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന്
പാലക്കാട്: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നൂറ്റാണ്ടിലധികമായി നില നിന്നു വരുന്ന അറബി, ഉറുദു, സംസ്‌കൃതം ഭാഷകളുടെ പഠനം തടസപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന്റെ നടപടികളില്‍ നിന്നും പിന്തിരിയണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പാലക്കാട് റവന്യൂ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നാലു ഭാഷകള്‍ പഠിക്കാനുണ്ടായിരുന്ന സൗകര്യം നിര്‍ത്തലാക്കി, സര്‍ക്കാറിന് ഒരു സാമ്പത്തിക ബാധ്യതയും വരാത്ത തരത്തില്‍ നടന്നിരുന്ന ഭാഷാ പഠനം നിര്‍ത്തലാക്കി തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രമാണ്.
ഭാഷാ പഠനത്തെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാഷാധ്യാപക സമൂഹം സമരത്തിലേക്കിറങ്ങുകയാണ്. സെപ്റ്റംബര്‍ 28 ന് എല്ലാ എ.ഇ ഓഫിസുകള്‍ക്കു മുന്നിലും ധര്‍യോടെ സൂചനാ സമരം ആരംഭിക്കും.
റഷീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷനായി. സൈനുല്‍ ആബിദീന്‍, യൂസുഫ്, നൂറുല്‍ അമീന്‍, മൊയ്തുണ്ണി, അനീസ, സൈതാലി, മുഹമ്മദാലി മിശ്കാത്തി, ജൈലാബ്ദീന്‍, മുബാറക,് അബ്ദുന്നാസര്‍, ഹൈദ്രോസ്, ഹംസ, അലി, കരീം, സത്താര്‍, കുഞ്ഞലവി, ഇസ്ഹാഖ്, ലത്തീഫ്, ഖാദര്‍ , ഹസൈനാര്‍, റഷീദ്, കുഞ്ഞിമുഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."