നാര്‍ക്കോട്ടിക്കിന് മതത്തിന്റെ നിറം കാണരുത: മതപരമായ ചേരിതിരിവുണ്ടാക്കരുത് : മുഖ്യമന്ത്രി
തിരുവനന്തപുരം : നാക്കോട്ടിക് ജിഹാദെന്ന പേര് തന്നെ ആദ്യമായി കേള്‍ക്കുകയാണെന്നും അതിന്റെ പേരില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിരിക്കുന്നവര്‍ ചേരിതിരവുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങളില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം.മയക്കുമരുന്നിനെ ഒരു മതവും പ്രോല്‍സാഹിപ്പിക്കുന്നില്ല. അതിന് മതത്തിന്റെ നിറം നല്‍കരുത്. മയക്കുമരുന്ന് സമൂഹത്തിനെ ആകെ ബാധിക്കുന്ന പ്രശ്‌നവുമാണ്. മയക്കുമരുന്നിന് സാമൂഹ്യ വിരുദ്ധതയുടെ നിറമാണുള്ളത്. മയക്കുമരുന്നിന്റെ വ്യാപനത്തില്‍ എല്ലാവര്‍ക്കും ഉത്കണ്ഠയുണ്ട്. അതിനെ തടയാന്‍ ആവശ്യമായ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പാലാ ബിഷപ്പ് ബഹുമാന്യനും ജനങ്ങളുടെയിടയില്‍ സ്വാധീന ശക്തിയുമുള്ള മതപണ്ഡിതനാണ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അതിന്റെ സാഹചര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."