ജലീലിനെ സി.പി.എം തള്ളിയെന്നത് വ്യാഖ്യാനം മാത്രമെന്ന് പിണറായി വിജയന്‍.
തിരുവനന്തപുരം : സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തിന്റെ കാര്യത്തില്‍ ജലീലിനെ സി.പി.എം തള്ളിപ്പറഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ച വ്യാഖ്യാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വ്യാഖ്യാന തല്‍പരരായ ആളുകളാണ് മറിച്ചുള്ള പ്രചാരണം നടത്തുന്നത്. എ.ആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം ആവശ്യമില്ലെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട് തന്നെയാണ് തന്റേതെന്നും ജലീല്‍ വ്യക്തമാക്കിയതാണ്. ജലീലിനെ തള്ളി ലീഗിനെയോ കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്നുവെന്നതും വ്യാഖ്യാനം മാത്രമാണ്.
കുഞ്ഞാലിക്കുട്ടി ലീഗിന്റെ നേതാവാണ് .ലീഗുമായി സി.പി.എമ്മിനും എല്‍.ഡി.എഫിനുമുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് എല്ലാവര്‍ക്കുമുറിയാം. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇവിടെ സഹകരണ വകുപ്പിന് സംവിധാനമുണ്ട്. ഈ പറഞ്ഞ ബാങ്കിന്റെ കാര്യത്തിലും വകുപ്പ് നടപടിയെടുക്കുന്നുണ്ട്. ജലീല്‍ തന്നെ ഇക്കാര്യം വ്യക്തമായിട്ടണ്ട്. ഇ.ഡി വരണമെന്ന് താന്‍ ഉദേശിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി ഉന്നിയിച്ചിട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രികയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ഇ.ഡിയില്‍ പരാതിപ്പെട്ടത്. ജലീല്‍ സി.പി.എമ്മിന്റെ നല്ല രീതിയിലുള്ള സഹയാത്രികനാണ്. അദ്ദേഹം ഇന്ന് വരെ പാര്‍ട്ടിക്കും നയങ്ങളോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് .ഇനിയും തുടരുക തന്നെ ചെയ്യും . അക്കാര്യത്തില്‍ അണുവിട സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."