HOME
DETAILS
MAL
അവസാനത്തെ കത്ത്
backup
November 04 2023 | 18:11 PM
അഷ്ബിന്‍ കീരംകുണ്ട്
നരച്ചുതുരുമ്പെടുത്ത ആകാശവും
വസന്തം പടിയിറങ്ങിയ ഭൂമിയും
രക്തം ചോര്‍ന്ന്
പ്രതീക്ഷ പടിയിറങ്ങിയ
വിളറി വെളുത്ത ഞാനും
മരണക്കുറിപ്പെഴുതാറുണ്ട് !
പേനയുടെ മുനയൊടിച്ച്
ചിതലു വിഴുങ്ങിയ
ആള്‍മറയില്‍
അലര്‍ജി പിടിച്ചുകിടന്ന
കത്തില്‍ അവള്‍!
അവസാനത്തേതെന്ന്
സംസാരിച്ചിരിക്കുന്നു
വിരലുകള്‍!
ആലോചന വെടിഞ്ഞ
കുടുംബം ഒടുവില്‍
തീരുമാനം അതിലൊഴുക്കി.
അതെ, പതിനെട്ടുപ്രായം
പടിയിറങ്ങിയിരിക്കുന്നു.
വിയര്‍പ്പു വീണിരിക്കുന്നു.
മൈലാഞ്ചി വളര്‍ന്നിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."