HOME
DETAILS

കൂടെയുണ്ട് പ്രാര്‍ഥനാപൂര്‍വം

  
backup
November 04 2023 | 18:11 PM

it-is-with-prayer

തൻസീർ ദാരിമി കാവുന്തറ

 

'ഞങ്ങളുടെ മണ്ണിനെ വിട്ടേക്കുക,
ഞങ്ങളുടെ കരയും കടലും വിട്ടുതരിക,
ഞങ്ങളുടെ ഉപ്പും
അന്നവും മുറിവുകളും
എല്ലാം ഞങ്ങള്‍ക്ക് വിട്ടുതരിക,
ഓര്‍മകളുടെ ഓര്‍മകള്‍പോലും...'
-മഹ്‌മൂദ് ദര്‍വേശ്

ഇസ്‌റാഈല്‍ ക്രൂരതകള്‍ക്കെതിരേ പോരാടുന്ന ഫലസ്തീനിലെ മര്‍ദിത ജനവിഭാഗങ്ങള്‍ക്കു വേണ്ടി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ലാതലങ്ങളില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമങ്ങള്‍ ഭക്തിനിര്‍ഭരത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. സമസ്ത ഏകോപന സമിതിയുടെ തീരുമാനപ്രകാരം നടന്ന പ്രാര്‍ഥനാ സംഗമങ്ങളില്‍ പതിനായിരങ്ങളാണ് സംബന്ധിച്ചത്. ദുആഉല്‍ കര്‍ബും ഖുര്‍ആന്‍ പാരായണവും സവിശേഷ ദിക്‌റുകളും ഉരുവിട്ട് നടത്തിയ സംഗമങ്ങള്‍ ഏറെ ഭക്തിസാന്ദ്രമായി.


വിവിധ ജില്ലകളില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷകസംഘടനാ നേതാക്കളും നേതൃത്വം നല്‍കി. ഗസ്സയില്‍ പിടഞ്ഞുതീരുന്ന കുട്ടികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയ്ക്ക് പതിനായിരങ്ങളാണ് ആമീന്‍ ചൊല്ലിയത്. ഫലസ്തീന്‍ ജനതയുടെ മോചനത്തിനായി കൂട്ടായും ഒറ്റയ്ക്കും വിശ്വാസികള്‍ പ്രാര്‍ഥന നടത്തണമെന്നും പ്രാര്‍ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ വജ്രായുധമെന്നും സംഗമങ്ങള്‍ അഭിപ്രായപ്പെട്ടു. അനീതിയും അക്രമവും കൊടികുത്തി വാഴുന്ന കാലത്ത് നീതിയുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ത്തലാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മസമരമെന്ന പ്രവാചകാധ്യാപനത്തെ അന്വര്‍ഥമാക്കുകയായിരുന്നു ഒഴുകിയെത്തിയ വന്‍ജനാവലി.
ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം മനുഷ്യസമൂഹത്തിനു തന്നെ അപമാനമാണെന്നും പ്രാര്‍ഥനാ സംഗമങ്ങള്‍ വിലയിരുത്തി. ബസ് പണിമുടക്കിനെയും തൃണവത്കരിച്ചാണ് പ്രവര്‍ത്തകര്‍ പ്രവഹിച്ചെത്തിയത്. ഫലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ചും അധിനിവേശകരോട് അരുതെന്നു പറഞ്ഞും ഇന്ത്യയുടെ പലഭാഗങ്ങളിലും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേരളത്തിനകത്തും പുറത്തും സംഘടിപ്പിച്ച പ്രാര്‍ഥനാ സദസുകള്‍ ഇതില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഐക്യദാര്‍ഢ്യ പ്രഖ്യാപനമായിരുന്നു.
രാജ്യത്തിന്റെ, ജനതയുടെ, സ്വപ്‌നങ്ങളുടെ മുകളില്‍ ബോംബ് വര്‍ഷിക്കുമ്പോള്‍ പ്രാര്‍ഥനകൊണ്ട് അവര്‍ക്കു കരുത്തുപകരല്‍ വിശ്വാസികളുടെ ബാധ്യതയാണ്. ലോകം നോക്കിനില്‍ക്കുകയും ലോകരാഷ്ട്രീയം ഏറ്റവും ലാഭകരമായ തീര്‍പ്പുകള്‍ ആലോചിച്ചു കൂട്ടുകയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ യന്ത്രക്കണ്ണുകള്‍ ഉറ്റുനോക്കുകയും ചെയ്യുമ്പോഴാണ് ഗസ്സ ചോരയിട്ടിളക്കിയ കൂറ്റന്‍ ഇരുമ്പുചട്ടിയില്‍ വറ്റിവറ്റിയില്ലാതാവുന്നതെന്നത് നാം വിസ്മരിക്കരുതെന്ന പ്രഖ്യാപനത്തിനും പ്രാര്‍ഥനാ സംഗമം സാക്ഷിയായി.


ഫലസ്തീന്‍ ഇല്ലാതാവുന്നത് പ്രളയത്തിലോ, ഭൂകമ്പത്തിലോ, അഗ്‌നിപര്‍വത സ്‌ഫോടനത്തിലോ അല്ല. ഒരു ജനതയെ കൊന്നൊടുക്കാന്‍ ലോകരാഷ്ട്രീയം കാലങ്ങളായി നടത്തുന്ന ഗൂഢാലോചനയുടെ ഇരകളാണ് അവര്‍. സയണിസ്റ്റ് ക്രൂരതകളില്‍ ഞെരിഞ്ഞമരുന്ന ഫലസ്തീന്‍ സമാനതകളില്ലാത്ത കെടുതിയുടെ നേര്‍ചിത്രമാണ്.


ജീവിതം തുടങ്ങുംമുമ്പേ ലോകത്തുനിന്ന് വേരറ്റുപോവുന്നവര്‍, അവരാണ് യുദ്ധങ്ങളുടെ യഥാര്‍ഥ ഇരകള്‍. അനാഥരായി, വൈകല്യങ്ങളിലേക്കു തള്ളപ്പെട്ട്, ജീവച്ഛവമാകുന്ന ഫലസ്തീനികളുടെ കാഴ്ചകള്‍ ഇപ്പോഴും അഭംഗുരം തുടരുന്നു. എവിടെയും മൃതദേഹത്തിന്റെയും വിലാപങ്ങളുടെയും കണ്ണീര്‍ക്കാഴ്ചകള്‍ മാത്രം. തെരുവുകളില്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ നിരവധിയാണ്. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഉറ്റവരെല്ലാം നഷ്ടപ്പെട്ട സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആര്‍ത്തനാദങ്ങള്‍ക്ക് അറുതിയില്ല. വീടും വെളിച്ചവും ഭക്ഷണവുമില്ലാതെ തെരുവില്‍ അലയുന്നവരും പിഞ്ചിളം പൈതലുകളെ മാറോടണച്ച് രക്ഷാസ്ഥാനം തേടുന്ന അമ്മമാരും ഖബറുകള്‍ക്കു മുന്നില്‍ വാവിട്ടു കരയുന്നവരുമാണ് ഫലസ്തീനിന്റെ ഇപ്പോഴത്തെ നഖചിത്രം. ഇസ്‌റാഈല്‍ അധിനിവേശം അവസാനിച്ചാലും ബാക്കിവയ്ക്കുന്ന മുറിവുകള്‍ ഉണങ്ങില്ല, ജീവിച്ചിരിക്കുന്നിടത്തോളം ആ മുറിവുകളില്‍നിന്ന് ചോര പൊടിഞ്ഞുകൊണ്ടേയിരിക്കും.


മനുഷ്യജീവന്‍ കഴുമരത്തില്‍ തൂങ്ങിയാടുമ്പോള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ബഹുജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുക സ്വാഭാവികം. അമേരിക്കയിലും പാരിസിലും ലണ്ടനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമെല്ലാം ഇസ്‌റാഈലിനെതിരേ പടുകൂറ്റന്‍ റാലികള്‍ നടന്നുകഴിഞ്ഞു. യഹൂദ സമൂഹത്തില്‍ നിന്നുള്ള സംഘടനകള്‍പോലും ഈ അതിക്രമം ഞങ്ങളുടെ പേരുപറഞ്ഞ് വേണ്ട എന്ന് ഇസ്‌റാഈലിനെ ഓര്‍മപ്പെടുത്തുന്നു. എന്നാല്‍, രക്തക്കൊതിയന്മാരെ തിരുത്താന്‍മാത്രം ശേഷി സമാധാന സ്‌നേഹികള്‍ക്കു കൈവന്നിട്ടില്ല എന്നതാണു ലോകം നിലവില്‍ നേരിടുന്ന ദുരന്തം. അത്തരം ശക്തമായ ജനകീയ മുന്നേറ്റങ്ങളില്‍ മാത്രമാണ് ഇനി അശരണരുടെ പ്രതീക്ഷ.


ഇസ്‌റാഈല്‍ ഇക്കഴിഞ്ഞ 10 ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം ഉയിരറ്റത് ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ക്കാണ്. ഏതുനിമിഷവും തീഗോളം വിഴുങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ പലരും വില്‍പത്രമെഴുതി വച്ചിരിക്കുകയാണ്. പരാശ്രയം കൂടാതെ ഒരുനിമിഷം മുന്നോട്ടുപോകാനാവാ ത്തവിധം, വെള്ളവും വെളിച്ചവും ഭക്ഷണവും ഇന്ധനവും നിഷേധിച്ചും ആക്രമിച്ചും കൊ ന്നൊടുക്കുന്നതിനെ വിശേഷിപ്പിക്കാന്‍ നിഘണ്ടുവിലെ നരഹത്യ എന്ന പദം മതിയാവില്ല. ആ കുഞ്ഞുടലുകളുടെ കൂമ്പാരത്തിനു മുകളില്‍ ഏതു മഹാസാമ്രാജ്യമാണ് ഇസ്‌റാഈല്‍ പടുത്തുയര്‍ത്താന്‍ പോകുന്നത്? ഇത് നിസ്സംഗമായി കണ്ടുനില്‍ക്കുന്ന ലോകം വരുംതലമുറകള്‍ക്കു നല്‍കുന്ന സന്ദേശം എന്താണ്? ചിതറിത്തെറിച്ചു കിടക്കുമ്പോള്‍ തിരിച്ചറിയാന്‍ അവയവങ്ങളില്‍ പേരെഴുതിവച്ച കുരുന്നുകള്‍ ജീവച്ഛവമായ ലോക മനസാക്ഷിക്കു നല്‍കുന്ന മുന്നറിയിപ്പു ചെറുതൊന്നുമല്ല.


ഓരോ പതിനഞ്ചു മിനുട്ടിലും ഗസ്സയില്‍ ഒരു ഫലസ്തീന്‍ കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്കുകള്‍. ഗസ്സയിലെ അഞ്ചില്‍ നാലു കുട്ടികളും വിഷാദം, ഉത്കണ്ഠ, ഭയം എന്നിവയിലൂടെയാണ് കടന്നുപോവുന്നത് എന്നാണ് 2022ല്‍ സേവ് ദി ചില്‍ഡ്രന്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആകെ കുട്ടികളുടെ 75 ശതമാനം പേരും മാനുഷിക സഹായത്തെ ആശ്രയിച്ചാണ് അതിജീവിക്കുന്നത്. ഇതുകൂടാതെ നാലിലൊന്നു കുട്ടികളും മാനസിക പിന്തുണ വേണ്ടവരാണെന്ന് യുനിസെഫ് 2018ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വിശദീകരിക്കുന്നുണ്ട്.
ആശുപത്രിയിലെ പരുക്കേറ്റവര്‍ക്കിടയില്‍ നിന്നാണ് അയ അബ്ദുറഹ്‌മാന്‍ നഹ്‌വാനെ കണ്ടെത്തിയത്. അവന്റെ കൈവെള്ളയില്‍ എഴുതിവച്ചിരിക്കുന്ന സ്വന്തം പേരും തിരിച്ചറിയല്‍ നമ്പറും കണ്ണീരുവീണോ, വിയര്‍പ്പുതിര്‍ന്നോ മാഞ്ഞുതുടങ്ങിയിരിക്കുന്നു. ബോംബേറില്‍ പരുക്കേറ്റ് വീണുപോയാല്‍, കൈപ്പത്തി അപ്പോഴും ശരീരത്തിനൊപ്പമുണ്ടായാല്‍ തിരിച്ചറിയാനുള്ള ഏകവഴിയാണ് അവനിത്. ആയിരക്കണക്കിന് കുട്ടികളുടെ നിലവിളികള്‍ ഗസ്സയില്‍ നിന്നുയരുകയാണ്. യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരകളായ ഗസ്സയിലെ കുരുന്നുകളുടെ ആ കാഴ്ചകള്‍ ലോകത്തെങ്ങും വേദനയായി പടരുകയാണ്.
സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, അഭയാര്‍ഥികള്‍ എന്നിങ്ങനെ മനുഷ്യത്വപരമായ പരിഗണനയൊന്നും തങ്ങളുടെ ഉന്മൂലന സിദ്ധാന്തത്തിനു ബാധകമല്ലെന്ന് ഇസ്‌റാഈല്‍ നേരത്തേതന്നെ തെളിയിച്ചതാണ്. ക്രൈസ്തവ മിഷനറികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കുള്ളില്‍ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് സ്ത്രീകളും കുഞ്ഞുങ്ങളും അവിടെ അഭയംതേടിയത്.


വംശീയ ഉന്മൂലനം ലക്ഷ്യമിടുന്നതു കൊണ്ടാവണം, സയണിസ്റ്റുകള്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്നംവയ്ക്കുന്നത്. ഇത്രവലിയ ക്രൂരമായ ആക്രമണവും വംശഹത്യയും നടന്നിട്ടും ഇസ്‌റാഈലിനെ വിലക്കാനോ 'മാനിഷാദ' പറയാനോ ഒരു ഭരണനേതൃത്വവും തയാറാകുന്നില്ല. ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു പറയാന്‍ കൂട്ടാക്കാത്ത ഓരോ ഭരണകൂടവും അന്താരാഷ്ട്ര വേദികളും ഈ കൂട്ടക്കശാപ്പില്‍ ഇസ്‌റാഈലിന്റെ പങ്കുകാര്‍ തന്നെ. രാജ്യങ്ങളുടെ നീതിബോധത്തിന്റെ ഉരകല്ലാവുകയാണ് ഫലസ്തീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  12 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  12 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  12 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  12 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  12 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  12 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  12 days ago