എസ്.ഐയെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന് ആരോപണം; യുവതിക്കെതിരേ കേസ്
തിരുവനന്തപുരം: ഹണി ട്രാപ്പില്‍ കുടുക്കിയെന്ന എസ്.ഐയുടെ പരാതിയില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരേ പാങ്ങോട് പൊലിസ് കേസെടുത്തു. കൊല്ലം റൂറല്‍ പൊലിസിലെ എസ്.ഐ ആണ് പരാതി നല്‍കിയത്.
മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഹണി ട്രാപ്പിന് നിര്‍ദേശിച്ചത് പരാതിക്കാരനായ എസ്.ഐ തന്നെയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്ത്താന്‍ എസ്.ഐ തന്നോട് ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് ഇതിനു പിന്നില്‍. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു.
പരാതിക്കാരനായ എസ്.ഐക്കെതിരേ ഈ യുവതി നേരത്തെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാരോപിച്ച് കേസ് കൊടുത്തിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്.ഐയായിരുന്ന ഇയാള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിന്‍വലിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്കാണ് ഹണിട്രാപ്പ് കേസിന്റെ അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."