ആസ്‌ട്രേലിയയില്‍ പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ; പ്രധാനപ്പെട്ട മൂന്ന് പ്രോഗ്രാമുകള്‍ പരിചയപ്പെടാം
ആസ്‌ട്രേലിയയില്‍ പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ; പ്രധാനപ്പെട്ട മൂന്ന് പ്രോഗ്രാമുകള്‍ പരിചയപ്പെടാം
വിദേശത്ത് ഉപരിപഠനത്തിനായി ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ പ്രധാന സ്ഥാനത്താണ് ആസ്‌ട്രേലിയ. മെച്ചപ്പെട്ട പഠനാന്തരീക്ഷവും, ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, ഉയര്‍ന്ന ജോലി സാധ്യതയുമൊക്കെ പരിഗണിച്ചാണ് പലരും ആസ്‌ട്രേലിയയിലേക്ക് വിമാനം കയറുന്നത്. പഠനത്തിനും ജോലിക്കുമായി ഇതിനോടകം ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ആസ്‌ട്രേലിയന്‍ വന്‍കര തേടി പലായനം ചെയ്തതായാണ് കണക്ക്.
ഓസീസ് യൂണിവേഴ്‌സിറ്റികളുടെ നിലവാരത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചല്ലോ? യഥാര്‍ത്ഥത്തില്‍ പഠന ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളോട് കിടപിടിക്കുന്ന നാടാണ് ഇവിടം. അതുകൊണ്ട് തന്നെ കോളജുകളില്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ സാമ്പത്തക ഭദ്രത ഉണ്ടായിരിക്കല്‍ അത്യാവശ്യമായി വരുന്നു.
ആസ്‌ട്രേലിയയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന സ്വദേശികളും, വിദേശികളുമായ വിദ്യാര്‍ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഓസീസ് സര്‍ക്കാരും, സര്‍വ്വകലാശാലകളും മുന്നോട്ട് വെക്കുന്നുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട പ്രോഗ്രാമുകളെ കുറിച്ചാണ് ചുവടെ പറയുന്നത്.
ഡെസ്റ്റിനേഷന്‍ ആസ്‌ട്രേലിയ
ആസ്‌ട്രേലിയയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠനത്തിനായെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ഓസീസ് സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. സ്വദേശികളും വിദേശികളുമായ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഡോക്ടറേറ്റ് കോഴ്‌സുകളടക്കമുള്ള സര്‍ട്ടിഫിക്കറ്റ് IV കോഴ്‌സുകളില്‍ നാല് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പിന്റെ കാലാവധി.
https://www.education.gov.au/destination-australia
ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് റിസര്‍ച്ച് ട്രെയ്‌നിങ് പ്രോഗ്രാം (RTP)
മാസ്റ്റര്‍, പി.എച്ച്.ഡി കോഴ്‌സുകളില്‍ പ്രവേശനം നേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ഓസീസ് സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ആര്‍.ടി.പി പ്രോഗ്രാമുമായി നേരിട്ട് സഹകരിക്കുന്ന യൂണിവേഴ്‌സിറ്റികളാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, യോഗ്യതക്കനുസരിച്ച് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതും ഇത്തരം സര്‍വ്വകലാശാലകള്‍ നേരിട്ടായിരിക്കും.
https://www.education.gov.au/research-block-grants/research-training-program
Macquarie Universtiy Scholarships
ആസ്‌ട്രേലിയയിലെ പ്രശസ്തമായ മക്വാരി യൂണിവേഴ്‌സിറ്റിയില്‍ യു.ജി, പി.ജി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കാറുണ്ട്. ട്യൂഷന്‍ ഫീസ്, മറ്റ് പഠന ചെലവുകള്‍ എന്നിവക്കായി ഏകദേശം 10,000 ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണിത്. ( 5 ലക്ഷത്തിന് മുകളില്‍ ഇന്ത്യന്‍ രൂപ).
https://www.mq.edu.au/study/admissions-and-entry/scholarships/international
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."