HOME
DETAILS
MAL
ബാര്‍കോഴക്കേസ് ശങ്കര്‍ റെഡ്ഢി അട്ടിമറിച്ചുവെന്ന് ആര്. സുകേശന്
backup
August 27 2016 | 04:08 AM
തിരുവനന്തപുരം: മാണിക്കെതിരേയുള്ള ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്. സുകേശന്. സുകേശന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹരജിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുകേശന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും.
കേസ് മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി ഇടപ്പെട്ട് തള്ളുകയായിരുന്നെന്ന പുതിയ വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേഷന് നടത്തിയത്. കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഢി നിര്‍ബന്ധിച്ച് കൃത്രിമം നടത്തിയെന്നും മാണിക്കെതിരേ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ വിവര റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന് ഹരജിയില്‍ ആരോപിച്ചു. കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."