ഭാരത് ക്രാഷ് ടെസ്റ്റ് ഡിസംബര്‍ 15 മുതല്‍; വാഹന ഭീമന്‍മാര്‍ സുരക്ഷ പരിശോധിക്കും
ഇന്ത്യയില്‍ മുപ്പതിലേറെ കാറുകള്‍ ഭാരത് എന്‍.സി.എ.പി പ്രകാരം സുരക്ഷ പരിശോധിക്കുന്നതിനായി ക്രാഷ് ടെസ്റ്റിന് ഒരുങ്ങുകയാണ്. രാജ്യാന്തര കാര്‍ ക്രാഷ് ടെസ്റ്റ് സംവിധാനമായ ഗ്ലോബല്‍ എന്‍.സി.എ.പിയുടെ മാതൃകയിലാണ് കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്ത് അധികൃതര്‍ ഭാരത് എന്‍.സി.പി അവതരിപ്പിച്ചത്.ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ മോഡലുകള്‍ക്ക് പുറമെ ജാപ്പനീസ്, കൊറിയന്‍ കാറുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും.
റിലെ മുതിര്‍ന്നവരുടെ സുരക്ഷ(AOP), കുട്ടികളുടെ സുരക്ഷ(COP) എന്നിവയും മറ്റു സുരക്ഷാ സാങ്കേതികവിദ്യകളുമാണ് ഈ ക്രാഷ് ടെസ്റ്റിന്റെ ഭാഗമായി പരിശോധിക്കുക. ഫോം 70എ പ്രകാരം അപേക്ഷ നല്‍കിയാല്‍ മാത്രമാണ് വാഹന നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ വാഹന യൂണിറ്റുകള്‍ ഭാരത് എന്‍.സി.പി.ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ.ഓട്ടോമോട്ടീവ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് പ്രകാരം പൂജ്യം മുതല്‍ 5 വരെയുള്ള സ്റ്റാറുകളാണ് കാറുകള്‍ക്കു ലഭിക്കുക. ടാറ്റ മോട്ടോഴ്‌സാണ് ഭാരത് എന്‍സിഎപി പരിശോധനക്കു വേണ്ടി ഔദ്യോഗികമായി ആദ്യം അപേക്ഷിച്ച കമ്പനി.
ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ ഹാരിയറും സഫാരിയുമായിരിക്കും ക്രാഷ് ടെസ്റ്റിനു വിധേയമാക്കുക. ടാറ്റയെക്കൂടാതെ മാരുതി സുസുക്കിയും ഹ്യുണ്ടായിയും തങ്ങളുടെ കാറുകള്‍ ക്രാഷ് ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.റെനോ ഇന്ത്യ, സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യ, സ്‌റ്റെല്ലാന്റിസ് ഗ്രൂപ്പ് എന്നിങ്ങനെയുള്ള യൂറോപ്യന്‍ കാര്‍ കമ്പനികള്‍ ഭാരത് എന്‍സിഎപി പരിശോധനക്കു കൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Content Highlights:Over 36 cars to undergo crash tests under Bharat NCAP
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."