കോണ്‍ഗ്രസ് വിട്ടവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കി ബി.ജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പാര്‍ട്ടിയിലെത്തിയ നിരവധി നേതാക്കള്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കി ബി.ജെപി. ഗാന്ധി കുടുംബത്തിനെതിരേ രൂക്ഷ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് വിട്ട് ജയ്‌വീര്‍ ഷെര്‍ഗിലിനെ മൂന്ന് മാസത്തിനുള്ളില്‍ ബി.ജെ.പി വക്താവായി നിയമിച്ചു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരെ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളാക്കി. യു.പി മന്ത്രി സ്വതന്ത്രദേവ് സിങ്, മുന്‍ ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ മദന്‍ കൗശിക്, മുന്‍ കോണ്‍ഗ്രസ് നേതാവ് റാണാ ഗുര്‍മീത് സിംഗ് സോധി, മുന്‍ പഞ്ചാബ് മന്ത്രി മനോരഞ്ജന്‍ കാലിയ എന്നിവരെയും എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.
അഭിഭാഷകനായ 39കാരന്‍ ജയ്‌വീര്‍ ഷെര്‍ഗില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ വക്താക്കളില്‍ ഒരാളായിരുന്നു. ഗുലാം നബി ആസാദും ആനന്ദ് ശര്‍മ്മയും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിനു പിന്നാലെ ഓഗസ്റ്റിലായിരുന്നു രാജി. മേയിലാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."