HOME
DETAILS
MAL
പഠിക്കാന്‍ വര്‍ഗീയ പാഠങ്ങള്‍ സിലബസ് മരവിപ്പിക്കില്ല; പഠിക്കാന്‍ രണ്ടംഗ സമിതി
backup
September 11 2021 | 04:09 AM
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് മരവിപ്പിക്കില്ലെന്ന് വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍. കാവിവല്‍ക്കരണമെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിലബസിനെ കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് സര്‍വകലാശാലാ റിട്ട. പ്രൊഫ. പവിത്രന്‍ എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍. സമിതി അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. സിലബസില്‍ ചില പോരായ്മകളുണ്ട്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന് പറയുമ്പോള്‍ വിട്ട് പോയവരെ ചേര്‍ക്കേണ്ടതുണ്ടായിരുന്നു. സവര്‍ക്കറിനെ കുറിച്ചുള്ള പുസ്തകം വായിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ജെ.എന്‍.യു ഉള്‍പ്പെടെ മറ്റ് സര്‍വകലാശാലകളില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിപ്പിക്കുന്നുണ്ട്.
സിലബസില്‍ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങള്‍ വേണ്ടിയിരുന്നിലെന്നും അദ്ദേഹം പറഞ്ഞു.
സിലബസുമായി ബന്ധപ്പെട്ട് കാവിവല്‍ക്കരണമുണ്ടായിട്ടില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഹിന്ദുത്വ പുസ്തകങ്ങള്‍ പഠിക്കുന്നതിനോടൊപ്പം മഹാത്മാ ഗാന്ധി മുതല്‍ കാഞ്ച ഐലയ്യയുടെ വരെ പാഠഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. സിലബസില്‍ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതായിരുന്നെന്നാണ് വ്യക്തിപരമായി അഭിപ്രായം. സിന്‍ഡിക്കേറ്റ് യോഗം ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ സിന്‍ഡിക്കേറ്റിന്റെ നിലപാട് അറിയില്ലെന്നും വി.സി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സിന്റെ സിലബസില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്. ഇതിനെതിരേ വ്യാപക പ്രതിഷധം ഉയര്‍ന്ന സാഹചര്യത്തിലാണ് സിലബസ് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.
കാവി സിലബസിനെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം രംഗത്തുവന്നിട്ടും മരവിപ്പിക്കാന്‍ വി.സി തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."