കൊടി സുനിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ജയിലില്‍ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
തൃശൂര്‍:ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി വിയ്യൂര്‍ ജയിലില്‍ കൊടിസുനിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും പരിക്കേറ്റു.തിരുവനന്തപുരം ജയിലില്‍ നിന്നും അച്ചടക്കനടപടിയെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ കാട്ടുണ്ണി, അരുണ്‍ എന്നീ രണ്ട് കൊലക്കേസ് പ്രതികളാണ് രാവിലെ ആദ്യം പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഓഫീസിലേക്ക് പരാതിയുമായി പോയ അവര്‍ ഇവിടെ വെച്ച് ചായ കൊണ്ടുവന്ന ഗ്ലാസ് കൊണ്ട് കൈമുറിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് തന്നെ കൊടി സുനിയുടെ നേതൃത്വത്തിലുളള സംഘം ഗാര്‍ഡ് ഓഫീസറുടെ മുറിയും തകര്‍ത്തു. മുറിയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും തകര്‍ത്തു. ജില്ലാ ജയിലില്‍ നിന്നും കൂടി ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
Content Highlights:kodi suni and team attacked jail employees in viyyur jail
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."