HOME
DETAILS

അവയവ വിച്ഛേദം;  വെല്ലുവിളിയും പരിഹാരവും

  
backup
September 11 2021 | 04:09 AM

89636563-2
 
 
  ഡോ. സുനില്‍ രാജേന്ദ്രന്‍
  വാസ്‌കുലര്‍ സര്‍ജറി വിദഗ്ധന്‍
   മുന്‍ സെക്രട്ടറി, വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള
 
 
ജീവിതശൈലീ രോഗങ്ങളിലൂടെ അവയവ വിച്ഛേദം അഥവാ ആംപ്യൂട്ടേഷനു വിധേയരായി ദുരവസ്ഥ അനുഭവിക്കുന്ന ഒട്ടേറെ പേര്‍ നമുക്കു ചുറ്റുമുണ്ട്. പ്രമേഹം, പുകവലി, മറ്റു ജീവിതശൈലീ രോഗങ്ങള്‍ എന്നിവ കാരണം ഓരോ വര്‍ഷവും നമ്മുടെ ജനസംഖ്യയുടെ 0.05 ശതമാനം നിര്‍ഭാഗ്യവാന്മാര്‍ മറുമരുന്നില്ലാതെ അവയവ വിച്ഛേദത്തിന് വിധേയരാകുന്നു എന്നാണ് കണക്കുകള്‍. 
പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് (പി.എ.ഡി) എന്ന ധമനീരോഗമാണ് പ്രധാനമായും അവയവ വിച്ഛേദം എന്ന സങ്കീര്‍ണമായ ഒരു പ്രതിവിധിയിലേക്ക് നയിക്കുന്നത്. പ്രമേഹരോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന കേരള സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്.
 ഹൃദയത്തില്‍ ബ്ലോക്ക് രൂപപ്പെടുന്നതുപോലെ കാലുകളിലെ രക്തക്കുഴലില്‍ കാലക്രമേണ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടിയാണ് രോഗത്തിന്റെ തുടക്കം. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇതു കണ്ടെത്തുക പ്രധാനമാണ്. രോഗനിര്‍ണയത്തില്‍ വീഴ്ച വന്നാല്‍, ധമനികളിലെ ഭാഗികമായ ഈ തടസം പൂര്‍ണ ബ്ലോക്ക് ആയി മാറാനും അസുഖം അതിതീവ്രമാകാനും സാധ്യതയുണ്ട്.
 
 
ബ്ലോക്ക് 'ക്രിട്ടിക്കല്‍' ആയാല്‍
 
കാല്‍പ്പാദങ്ങളിലെ കടച്ചില്‍, വേദന, കറുപ്പുനിറം എന്നിവ ക്രിട്ടിക്കല്‍ ലിമ്പ് ഇസ്‌കീമിയ എന്ന വളരെ സങ്കീര്‍ണമായ രോഗാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. ഈ 'ക്രിട്ടിക്കല്‍' സ്റ്റേജ് തരണം ചെയ്യാന്‍ അടിയന്തരമായി കാല്‍പ്പാദങ്ങളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കണം. ഈ ഘട്ടത്തില്‍ ഒരു വാസ്‌കുലര്‍ സര്‍ജറി ചികിത്സ ലഭിക്കാത്ത പക്ഷം കാലുകള്‍ ഭാഗികമായോ പൂര്‍ണമായോ മുറിച്ചു മാറ്റേണ്ട ദുരവസ്ഥയിലേക്ക് രോഗിയെ കൊണ്ടെത്തിച്ചേക്കും.
 
 
അഭ്യൂഹവും യാഥാര്‍ഥ്യവും
 
പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി, പെരിഫറല്‍ ബൈപ്പാസ് എന്നീ ചികില്‍സാ രീതികളെക്കുറിച്ചും ഇവയുടെ വിജയസാധ്യതയെക്കുറിച്ചും സമൂഹത്തില്‍ പല ആശങ്കകളും നില നില്‍ക്കുന്നുണ്ട്. രക്തയോട്ടക്കുറവ് കാരണം തന്റെ കാലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍ക്ക് 90 ശതമാനം വിജയസാധ്യതയുള്ള ഇത്തരം ചികിത്സകള്‍ ഒരനുഗ്രഹം തന്നെയാണ്. പരാശ്രയമില്ലാതെ സ്വന്തം കാലുകളില്‍ ജീവിതം നയിക്കാന്‍ ഈ ചികിത്സാരീതികള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്.
 
 
 
അവഗണിക്കരുത്, ആദ്യ ലക്ഷണം
 
നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ കാലുകളിലെ പേശികളില്‍ ഉണ്ടാകുന്ന കടച്ചില്‍ ആണ് ഈ അസുഖത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണം. കാല്‍പ്പാദങ്ങളിലെ അമിതമായ വേദന, വിരലുകളില്‍ ബാധിക്കുന്ന കറുപ്പുനിറം, ഉണങ്ങാത്ത വ്രണങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഗൗരവമേറിയതാണ്.
 
രോഗനിര്‍ണയം വേഗത്തില്‍
 
രോഗം സ്ഥിരീകരിക്കാന്‍ പൊതുവേ കളര്‍ ഡോപ്‌ളര്‍ അള്‍ട്രാസൗണ്ട് എന്നൊരു പ്രാരംഭ പരിശോധനയ്ക്ക് രോഗിയെ വിധേയമാക്കുന്നു. രക്തയോട്ടക്കുറവിന്റെ അളവ് അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി മനസിലാക്കിയ ശേഷം ധമനികളിലെ ബ്ലോക്കിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ വിവിധ തരം ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ നടത്തും. സി.ടി ആന്‍ജിയോഗ്രാം, എം.ആര്‍.ഐ ആന്‍ജിയോഗ്രാം തുടങ്ങിയ ടെസ്റ്റുകളുടെ സഹായത്തോടെ കാലുകളിലെ രക്തക്കുഴലിലെ ബ്ലോക്കിന്റെ നീളവും, ബ്ലോക്ക് കഴിഞ്ഞിട്ടുള്ള രക്ത ധമനികളുടെ അവസ്ഥയെക്കുറിച്ചും കൃത്യമായി എളുപ്പം മനസിലാക്കാനാവും. ഹൃദയത്തിലെ ബ്ലോക്ക് മനസിലാക്കാന്‍ രക്തക്കുഴലില്‍ ട്യൂബ് കടത്തി ചെയ്യുന്ന കൊറോണറി ആന്‍ജിയോഗ്രാഫി പരിശോധന അനിവാര്യമാണ്. എന്നാല്‍ കാലുകളിലെ ബ്ലോക്ക് മനസിലാക്കാന്‍ പെരിഫറല്‍ കത്തീറ്റര്‍ ആന്‍ജിയോഗ്രാം അപൂര്‍വമായി മാത്രമേ ചെയ്യേണ്ടതുള്ളൂ.
 
 
 
ലെഗ് അറ്റാക്ക്
 
ആദ്യ ഘട്ടത്തില്‍ ചില  മരുന്നു ചികിത്സകളിലൂടെയും വ്യായാമ മുറകളിലൂടെയും പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് രോഗലക്ഷണങ്ങള്‍ ഭേദമാക്കാന്‍ സാധിച്ചേക്കും. പുകവലി നിര്‍ത്തുക, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിതമായ കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കഴിക്കുക എന്നിവയ്ക്കു പുറമേ ആന്റിപ്ലേറ്റ്‌ലെറ്റ് (ആസ്പിരിന്‍) മരുന്നുകളും പി.എ.ഡി ചികിത്സയുടെ പ്രധാന ഭാഗങ്ങളാണ്. രോഗം പുരോഗമിച്ച 'ക്രിട്ടിക്കല്‍ ലിമ്പ് ഇസ്‌കീമിയ' എന്ന ഘട്ടത്തില്‍ ഈ പ്രാഥമിക ചികിത്സകള്‍ക്കുപുറമേ അടിയന്തരമായി കാലുകളില്‍ രക്തയോട്ടം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ കൂടി അനിവാര്യമാണ്. സാധാരണ അറ്റാക്ക് എന്നു വിളിക്കപ്പെടുന്ന ഹൃദയാഘാതത്തിനു സമാനമാണ് കാലുകളിലെ ധമനികളില്‍ ബ്ലോക്ക് രൂപപ്പെട്ട് ഉണ്ടാകുന്ന 'ലെഗ് അറ്റാക്കും'.
ഹൃദയത്തിലെ ബ്ലോക്ക് നീക്കുന്നതിന് സമാനമായ ഒരു ചികിത്സാരീതിയാണ് കാലിലെ ധമനികളില്‍ ചെയ്യുന്ന പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റി. താക്കോല്‍ദ്വാര ശസ്ത്രക്രിയപോലെ കാലിലെ രക്തക്കുഴലിലേക്ക് ഒരു ചെറിയ ട്യൂബ് കടത്തി വിട്ട് രക്തക്കുഴലിലെ ബ്ലോക്ക് നീക്കുന്ന ഒരു പ്രക്രിയയാണിത്. പ്രത്യേക തരം ഗൈഡ് വയറുകള്‍ ബ്ലോക്കിലൂടെ കടത്തിവിട്ട് ബലൂണ്‍ വീര്‍പ്പിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയില്‍ നിന്നു വ്യത്യസ്തമായി ചുരുക്കം ചില സാഹചര്യങ്ങളില്‍ മാത്രമാണ് പെരിഫറല്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ സ്റ്റെന്റുകള്‍ പിടിപ്പിക്കേണ്ടതായി വരുന്നത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പെരിഫറല്‍ ബൈപ്പാസ് എന്നൊരു ചികിത്സാരീതി സ്വീകരിക്കേണ്ടിവരുന്നു. രോഗിയുടെ സ്വന്തം വെയിന്‍ അല്ലെങ്കില്‍ കൃത്രിമ രക്തക്കുഴല്‍ (ഗ്രാഫ്റ്റ്) ഉപയോഗിച്ച് ബ്ലോക്കിനെ മറികടന്ന് രക്തയോട്ടം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയാരീതിയാണിത്. ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് എന്നീ രണ്ടു ചികിത്സാ രീതികളും ഒരുപോലെ നിര്‍വഹിക്കാന്‍ കഴിയുന്ന വാസ്‌കുലര്‍ സര്‍ജന്റെ പങ്ക് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് ചികിത്സയില്‍ നിര്‍ണായകമാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago