HOME
DETAILS

നീറ്റ് നാളെ: ആശങ്ക വേണ്ട,  സുരക്ഷിതത്വം പ്രധാനം

  
backup
September 11 2021 | 04:09 AM

9653456312-2
 
 
 
 
മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി രാജ്യത്തെ നാലായിരത്തോളം കേന്ദ്രങ്ങളിലായി 16.1 ലക്ഷം വിദ്യാര്‍ഥികള്‍ നാളെ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എഴുതും.
സംസ്ഥാനത്ത് 1,16,010 വിദ്യാര്‍ഥികളാണ് നീറ്റ് എഴുതുന്നത്.  കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ക്ലാസ് മുറിയില്‍ 12 വിദ്യാര്‍ഥികള്‍ക്കു മാത്രമേ പ്രവേശനം ഉണ്ടാകുകയുള്ളൂ. ഇത്തവണ ചോദ്യപേപ്പര്‍ മലയാളത്തിലുമുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ഇത്തവണ നീറ്റ് പരീക്ഷ എഴുതുന്നത് കേരളത്തില്‍നിന്നാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ നീറ്റ് എഴുതുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്. 
2.28 ലക്ഷം പേരാണ് പരീക്ഷ അഭിമുഖീകരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ (1.54 ലക്ഷം). കര്‍ണാടകയില്‍നിന്നു 1.19 ലക്ഷവും തമിഴ്‌നാട്ടില്‍ നിന്ന് 1.17 ലക്ഷം വിദ്യാര്‍ഥികളും നാളെ നീറ്റ്  എഴുതും. 
ഏറ്റവും കുറച്ച് കുട്ടികള്‍ എഴുതുന്നത് ലക്ഷദ്വീപില്‍നിന്നാണ്. 183 വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1,15,480 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 92,911 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 59,404 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. 
 
പരീക്ഷ 2 മുതല്‍ 5 വരെ
ഉച്ചയ്ക്കു ശേഷം രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 11 മണി മുതല്‍  എത്താം. ഓരോ വിദ്യാര്‍ഥികള്‍ക്കും അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേകം സമയം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് മാത്രമേ ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ.
 
പേടിക്കേണ്ട
 
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണമായും അണു വിമുക്തമാക്കിയിട്ടുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ മുറികളുടെ പിടികള്‍, സ്റ്റെയര്‍കേസ് റെയിലിങ്, ലിഫ്റ്റ് ബട്ടണ്‍ തുടങ്ങിയവയും രോഗാണുവിമുക്തമാക്കും. സീറ്റുകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കിയിട്ടുണ്ടാകും. പരീക്ഷാ കേന്ദ്രത്തിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലും അകത്ത് വിവിധ സ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടാകും. താപനില അളക്കാന്‍ രജിസ്‌ട്രേഷന്‍ റൂമില്‍ തെര്‍മല്‍ ഗണ്‍ ഉണ്ടാകും. 
ദേഹം സ്പര്‍ശിച്ചുള്ള പരിശോധന ഉണ്ടാകില്ല. നീളമുള്ള പിടി ഉപയോഗിച്ച് അകലം പാലിച്ചായിരിക്കും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധന. 15 വീതം ബാച്ചുകളായാണ് താപനില പരിശോധന. താപനില കൂടിയാല്‍ പരീക്ഷാ ഹാളില്‍ ഒരുക്കിയിട്ടുള്ള ഐസൊലേഷന്‍ റൂമില്‍ പരീക്ഷ എഴുതാം. 
പരീക്ഷാര്‍ഥികള്‍ മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായും ധരിക്കണം. ഇവ കൊണ്ടു വന്നില്ലെങ്കില്‍ പരീക്ഷ കേന്ദ്രത്തില്‍നിന്നു നല്‍കും. 
 
കൊവിഡില്ല എന്ന സത്യപ്രസ്താവന 
 
പരീക്ഷാര്‍ഥികള്‍ കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നല്‍കണം. രോഗ ലക്ഷണമുള്ളവര്‍ക്കും കണ്ടെയ്‌മെന്റ് സോണില്‍നിന്നു വരുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേക ഐസൊലേഷന്‍ മുറി സജ്ജമാക്കിയിട്ടുണ്ടാകും. ഹാജര്‍ രേഖപ്പടുത്താന്‍ ഒപ്പിടുമ്പോള്‍ ഗ്ലൗസ് ഊരേണ്ടതില്ല. 
പരീക്ഷാ കേന്ദ്രത്തില്‍ കൂട്ടംകൂടി നില്‍ക്കരുത്. ഒന്നിലേറെ പേര്‍ ഒരേ സമയം ഒരു വാതിലിലൂടെ ക്ലാസിലേക്ക് പ്രവേശിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പരീക്ഷ കേന്ദ്രത്തിലേക്ക് വരുന്നതും പോകുന്നതും സാമൂഹ്യ അകലം പാലിച്ചായിരിക്കണം. 
 
അഡ്മിറ്റ് കാര്‍ഡിലെ സമയം പ്രധാനം
അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്തു മാത്രം പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രദ്ധിക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇതുവഴി കഴിയും. പരീക്ഷാകേന്ദ്രത്തിന്റെ കൃത്യസ്ഥാനം ഇന്നു തന്നെ മനസിലാക്കി വയ്ക്കുക. ഉച്ചയ്ക്ക് 1.30 കഴിഞ്ഞ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. ആചാരപരമായ വസ്ത്രാധാരണം നടത്തി വരുന്നവര്‍ പരീക്ഷാ കേന്ദ്രത്തില്‍ നേരത്തേ എത്തി പരിശോധനയ്ക്കു വിധേയമാകണം.അഡ്മിറ്റ് കാര്‍ഡ്, അണ്ടര്‍ ടേക്കിങ് എന്നിവ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ പൂരിപ്പിക്കണം. പരീക്ഷാ ഹാളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നേ ചെയ്തുവയ്ക്കരുത്. 
 
ഇവ കൈയില്‍ കരുതുക
 
മാസ്‌ക്, ഹാന്‍ഡ് ഗ്ലൗസ്, സുതാര്യമായ വെള്ളകുപ്പിയില്‍ വെള്ളം, സ്വന്തമായി ഉപയോഗിക്കാന്‍ 50 എം.എല്‍ അളവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, നീറ്റ് അഡ്മിറ്റ് കാര്‍ഡ് അണ്ടര്‍ടേക്കിങ് സഹിതം. പരീക്ഷയ്ക്കുമുമ്പ് പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിച്ചു കൊണ്ടുപോകണം. അണ്ടര്‍ടേക്കിങ്ങില്‍ ബാധകമായത് മാത്രം ടിക്ക് ചെയ്യുക, അല്ലാത്തവ ഒന്നും ചെയ്യേണ്ടതില്ല. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സാധുവായ ഏതെങ്കിലും ഒറിജിനല്‍ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുപോകണം. പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഇ ആധാര്‍, ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍, റേഷന്‍ കാര്‍ഡ്, 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ അഡ്മിറ്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് തുടങ്ങിയവയിലൊന്നാകാം. ഏതായാലും അതില്‍ പരീക്ഷാര്‍ഥിയുടെ ഫോട്ടോ നിര്‍ബന്ധമാണ് (പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്). അപേക്ഷക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോയുടെ പാസ്‌പോര്‍ട്ട് സൈസ് പകര്‍പ്പുകള്‍, കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന.ബാധകമായവര്‍ ഭിന്നശേഷി സര്‍ട്ടിഫിക്കേറ്റും സ്‌ക്രൈബ് രേഖയും കൊണ്ടു പോകണം.
 
ഇവ കൊണ്ടുപോകരുത്
 
മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, പെന്‍ ഡ്രൈവ്, പെന്‍, സ്‌കെയില്‍, റബര്‍, ലോഗരിതം ടേബിള്‍, ജ്യോമട്രി പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പേഴ്‌സ്, വാലറ്റ്, ഹാന്‍ഡ് ബാഗ്, ഹെല്‍ത്ത് ബാന്‍ഡ്, സ്റ്റേഷനറി സാധനങ്ങള്‍, ഭക്ഷണം, ബെല്‍റ്റ്, തൊപ്പി, ആഭരണങ്ങള്‍ (മോതിരം, കമ്മല്‍, മൂക്കുത്തി, വള, മാല, വാച്ച്, കൈചെയിന്‍), കൈകളില്‍ അണിയുന്ന മെറ്റല്‍ ബാന്‍ഡ് തുടങ്ങിയവ. ലഘുഭക്ഷണം പരീക്ഷാ കേന്ദ്രപരിസരത്ത്  അനുവദിനീയമാണെങ്കിലും ഹാളില്‍ പാടില്ല. 
 
അഡ്മിറ്റ് കാര്‍ഡ്
 
അഡ്മിറ്റ് കാര്‍ഡ് എ 4 വലിപ്പമുള്ള പേജില്‍ പ്രിന്റൗട്ട് എടുക്കണം. അഡ്മിറ്റ് കാര്‍ഡിന്റെ ആദ്യ പേജിന്റെ മൂന്നാം ഭാഗം കൊവിഡ് സെല്‍ഫ് ഡിക്ലറേഷന്‍ ആണ്. ഇത് പൂരിപ്പിക്കണം. രക്ഷിതാവ് അതില്‍ ഒപ്പിടണം. ഡിക്ലറേഷന്‍ താഴെ ഇടതു ഭാഗത്ത് നീറ്റ് അപേക്ഷാ ഫോമില്‍ ഒട്ടിച്ച ഫോട്ടോയുടെ കോപ്പി ഒട്ടിക്കണം. ഡിക്ലറേഷനില്‍ പരീക്ഷര്‍ഥിയുടെ ഇടതു പെരുവിരല്‍ അടയാളം ഒപ്പ് എന്നിവ പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്ററുടെ മുന്നില്‍ വച്ചേ ഇടാന്‍ പാടുള്ളു. 
രണ്ടാം പേജ് പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ ഒട്ടിക്കേണ്ട പേജാണ്. പരീക്ഷാര്‍ഥിയുടെ പോസ്റ്റ് കാര്‍ഡ് സൈസിലുള്ള കളര്‍ ഫോട്ടോ പരീക്ഷാ കേന്ദ്രത്തില്‍ പോകുമ്പോള്‍ ഒട്ടിച്ച് കൊണ്ടു പോകണം. അതിന്‍ മേല്‍ ഒപ്പിട്ട് കൊണ്ടു പോകരുത്. പരീക്ഷാ ഹാളില്‍ വച്ച് ഫോട്ടോയ്ക്ക് കുറുകേ അതിന്റെ ഇടതു ഭാഗത്ത് പരീക്ഷാര്‍ഥിയും വലതു ഭാഗത്ത് ഇന്‍വിജിലേറ്ററും ഒപ്പിടണം. ഇതു കൂടാതെ ഫോട്ടോയ്ക്ക് താഴെയുള്ള നിശ്ചിത ഭാഗത്ത് പരീക്ഷാര്‍ഥി ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തില്‍ ഒപ്പിടണം. ഇടതു ഭാഗത്ത് ഇന്‍വിജിലേറ്ററും ഒപ്പിടണം. പരീക്ഷ കഴിഞ്ഞ് പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡ് ഇന്‍വിജിലേറ്ററെ ഏല്‍പ്പിക്കണം. ഈ ഷീറ്റ് ഹാളില്‍ കൊണ്ടു വന്നില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. മൂന്ന്, നാല് എന്നീ പേജുകളില്‍ പരീക്ഷ, കൊവിഡ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ്.  
 
മറക്കരുത്
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥിളുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക് റൂം സൗകര്യം ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് വിലപടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ കൊണ്ടു പോകാതെ ശ്രദ്ധിക്കണം. പരീക്ഷ എഴുതാന്‍ എത്തുന്ന കുട്ടികള്‍ക്കൊപ്പം എത്തുന്ന രക്ഷിതാക്കള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. കൂട്ടം കൂടരുത്, സാമൂഹിക അകലം പാലിക്കണം, മാസ്
കും സാനിറ്റൈസറും നിര്‍ബന്ധമായും കൊണ്ടു വരണം. കുട്ടികള്‍ക്ക് ഭക്ഷണം ഹാളില്‍ കയറുന്നതിനു മുമ്പു തന്നെ നല്‍കാന്‍ ശ്രദ്ധിക്കണം.
 
 
ഒ.എം.ആര്‍ ഷീറ്റ്
 
 
ഒ.എം.ആര്‍ പൂരിപ്പിക്കേണ്ട രീതി എന്‍.ടി.എ വെബ്‌സൈറ്റില്‍നിന്ന് വായിച്ച് മനസിലാക്കണം. ഒ.എം.ആര്‍ ഷീറ്റിലെ പ്രതികരണങ്ങള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. അതിനാല്‍ സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യേണ്ടത്. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ ഒന്നും പാടില്ല. ടെസ്റ്റ് ബുക്ക് ലെറ്റില്‍ നല്‍കിയിട്ടുള്ള സ്ഥലത്തു മാത്രമേ ക്രിയ ചെയ്യാവൂ. ഒ.എം.ആര്‍ ഷീറ്റില്‍ റോള്‍ നമ്പര്‍ ടെസറ്റ് ബുക്ക്‌ലെറ്റിലെ കോഡും ഒ.എം.ആര്‍ ഉത്തരക്കടലാസിലെ കോഡും ഒന്നാണെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ രണ്ടും മാറ്റി വാങ്ങുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago