സഞ്ചാരികൾക്ക് അത്ഭുത വിരുന്നോരുക്കി റിയാദിൽ ബൊൾവാർഡ് വേൾഡ് തുറന്നു
റിയാദ്: രാജ്യത്തേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി റിയാദിൽ ബൊൾവാർഡ് വേൾഡ് ഏരിയ തുറന്നു. ബൊൾവാർഡ് വേൾഡിന്റെ വിസ്തൃതി 40 ശതമാനത്തിലേറെ വർധിപ്പിച്ചിട്ടുണ്ട്. നാലാമത് റിയാദ് സീസണിലെ ഏറ്റവും വലിയ മേഖലകളിലൊന്നായ ബൊൾവാർഡ് വേൾഡ് സന്ദർശകർക്കായി വിവിധ പദ്ധതികൾ ഒരുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികൾ ആണ് ഇവിടെ അരങ്ങേറുക.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
പുരാതന സിറിയയുടെ സവിശേഷതകളോടെ ശൈത്യകാല അന്തരീക്ഷത്തിലാണ് ഇത്തവണത്തെ പരിപാടികൾ നടക്കുന്നത്. ഈജിപ്തിലെ ഗിസ പിരമിഡുകളും ഇവിടെ എത്തിയിട്ടുണ്ട്. റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നായ ബുളിവാർഡ് വേൾഡ് 20 ഉപ പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. ഫ്രാൻസ്, ചൈന, ഇറ്റലി, ജപ്പാൻ, ഏഷ്യ, ബ്രിട്ടൻ, ഉത്തര ഈജിപ്ത്, ഇന്ത്യ, സിറിയ, മെക്‌സിക്കോ, അമേരിക്ക, സ്‌പെയിൻ, ഗ്രീസ്, മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ ശാലകൾ ഇവിടെയുണ്ട്.കൂടാതെ ഈ നാടുകളിലെ സംഗീതങ്ങളും ഇവിടെ ഉണ്ടായിരിക്കും.
ബൊൾവാർഡ് വേൾഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ വേണ്ടി ഇവിടെ ചെറിയ തടാകങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന 19 വിനോദ പരിപാടികൾ ആണ് ഇവിടെ ഒരുക്കുന്നത് . ഇത് കാണാൻ വേണ്ടി നിരവധി സന്ദർശകർ ഇവിടെ എത്തുന്നുണ്ട്. 14 വിനോദ ഗെയിമുകൾക്കൊപ്പം 24 ഇനം ഗെയിമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും നിന്നുള്ള ഉൽപന്നങ്ങൾ ഇവിടെ വിൽപ്പനക്കായി എത്തിച്ചിട്ടുണ്ട്.വിനോദ സഞ്ചാരത്തിൻ്റെ വേറിട്ട അനുഭവമാണ് സഞ്ചാരികൾക്ക്
ബൊൾവാർഡ് വേൾഡ് നൽക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Boulevard World opened in Riyadh with a wonderful treat for tourists
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."