HOME
DETAILS

'കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു'

  
backup
September 11 2021 | 04:09 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8
 
നിയമം കൈയിലെടുക്കുന്ന ട്രേഡ് യൂനിയനുകളെ നിലയ്ക്ക് നിര്‍ത്തണമെന്നും നിര്‍ദേശം
കൊച്ചി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന പദപ്രയോഗം മാത്രം പോരെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെട്ട്  ഐ.എസ്.ആര്‍.ഒ കാര്‍ഗോ തടഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാണ് നിക്ഷേപ സൗഹൃദമാണെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നു കോടതി വ്യക്തമാക്കിയത്. നിയമം കൈയിലെടുക്കുന്ന ട്രേഡ് യൂനിയനുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണമെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണ്.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയാറാകില്ല. നോക്കുകൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പാക്കാനായിട്ടില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു.
ചുമടിറക്കാന്‍ അനുവദിക്കാതെ വരുമ്പോള്‍ സംഘര്‍ഷമുണ്ടാകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂനിയനുകള്‍ സ്വീകരിക്കേണ്ടത്. ട്രേഡ് യൂനിയനുകള്‍ നിയമം കൈയിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 2017ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍; ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി കോടതി
നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ന് ശേഷം 11 നോക്കുകൂലി കേസുകള്‍  രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചപ്പോള്‍,  കേസുകള്‍ ഇതില്‍ കൂടുതലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലിസ് സംരക്ഷണമാവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാല്‍ ഇത് മനസിലാക്കാന്‍ കഴിയുമെന്നും കോടതി പറഞ്ഞു.
നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഡി.ജി.പി ഉറപ്പ് വരുത്തണം. ഈമാസം  അഞ്ചിനാണ് തിരുവനന്തപുരം വി.എസ.്എസ്.സിയിലേക്ക് ഉപകരണവുമായെത്തിയ കാര്‍ഗോ വാഹനം നോക്കുകൂലി ആവശ്യപ്പെട്ട് ഒരു കൂട്ടമാളുകള്‍ തടഞ്ഞത്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago