HOME
DETAILS

ഇൻഡ്യാ സഖ്യം: ആഭ്യന്തര പോരിൻ്റെ സമയമല്ല ഇത്

  
backup
November 05 2023 | 17:11 PM

india-alliance-this-is-not-the-time-for-civil-war


അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആസന്നമായതോടെ കോൺഗ്രസിന് ഇൻഡ്യാ സഖ്യത്തിലുള്ള താൽപര്യം കുറഞ്ഞു എന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറയുന്നത്. സഖ്യത്തിൽ 2024ലെ ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങൾ നടന്നു എന്നതിലപ്പുറം മറ്റു ചർച്ചകളൊന്നും നടന്നില്ല. ഏറ്റവുമൊടുവിൽ ഇൻഡ്യാ സഖ്യം യോഗം ചേർന്നത് ശരത് പവാറിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ഭോപ്പാലിൽ പ്രതിപക്ഷ റാലി നടത്താൻ തീരുമാനിച്ചിരുന്നു. പിന്നീട് കമൽനാഥ് അടക്കമുള്ള നേതാക്കളുടെ എതിർപ്പിനെ തുടർന്ന് റാലി ഒഴിവാക്കി.

കേന്ദ്രസർക്കാരിനെതിരേ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോൺഗ്രസ് ശ്രദ്ധ അതിൽ മാത്രമൊതുങ്ങി. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് തന്നെ സഖ്യത്തിന് ഉൗർജം പകരാൻ മുൻകൈയെടുക്കുമെന്ന പ്രതീക്ഷയും നിതീഷ് കുമാർ പങ്കുവയ്ക്കുന്നുണ്ട്.


അതിരു കവിഞ്ഞ ആവേശത്തോടെയാണ് ഇൻഡ്യാ സഖ്യം നിലവിൽ വന്നത്. ബി.ജെ.പിക്ക് ആശങ്കയുണ്ടാക്കും വിധം വേഗത്തിലായിരുന്നു പ്രവർത്തനങ്ങൾ. അതിവേഗം യോഗങ്ങൾ ചേരുകയും തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തു. അതിനിടയ്ക്ക് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ മാറി.

ഈ തെരഞ്ഞെടുപ്പുകളിൽ സഖ്യമോ സൗഹൃദ മത്സരമെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർക്ക് പിഴച്ചു. ഇൻഡ്യാ മുന്നണിയിൽ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാവണമെന്ന പൊതുനിർദേശം പാലിക്കപ്പെട്ടില്ല. മധ്യപ്രദേശിൽ കോൺഗ്രസ് തനിച്ച് മത്സരിച്ചതിനെതിരേ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. ആം ആദ്മി പാർട്ടി അടക്കം വെവ്വേറെയാണ് മത്സരിക്കുന്നത്.


സഖ്യത്തിന്റെ ഭാഗമായുണ്ടാക്കിയ ഉപസമിതിക്കെതിരേ സി.പി.എം രംഗത്തുവന്നതായിരുന്നു മറ്റൊരു കല്ലുകടി. സമിതിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് സി.പി.എം തീരുമാനിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ഇൻഡ്യാ സഖ്യം ബഹിഷ്‌കരിക്കാൻ തീരുമാനിച്ച ടൈംസ് നൗ അവതാരക നവികാ കുമാറിനെ കോൺഗ്രസ് നേതാവ് കമൽനാഥ് സ്വീകരിക്കുകയും സ്വന്തം വാഹനത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുകയും അഭിമുഖം നൽകുകയും ചെയ്തു. ഇതിനർഥം ഇൻഡ്യാ സഖ്യം വലിയ പ്രതിസന്ധിയിലാണെന്നല്ല.

എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുംവരെ സഖ്യത്തിന്റെ പോക്ക് സുഗമമാവണമെന്നില്ല. അത് ബി.ജെ.പിക്ക് അവസരം നൽകലാണ്. അഞ്ചിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ച മട്ടാണ്. തെലങ്കാനയിൽ കനത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. എന്നാൽ, ഇതൊന്നും ഇൻഡ്യാ സഖ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കാതെ നോക്കുക അതിൻ്റെ ശിൽപികളുടെ ബാധ്യതയാണ്.


ബംഗളുരുവിൽ നടന്ന യോഗത്തോടെ പ്രതിപക്ഷ സഖ്യത്തിൽ പുതിയ ഊർജവും കെട്ടുറപ്പും കൈവന്നതാണ്. പട്‌നയിലെ ആദ്യയോഗത്തിൽ പങ്കെടുത്ത പാർട്ടികളുടെ എണ്ണം 16 ആയിരുന്നെങ്കിൽ രണ്ടാമത്തെ യോഗം ആകുമ്പോഴേക്ക് 26 ആയി ഉയർന്നു. പ്രതിപക്ഷ നിരയിൽ കൂടുതൽ ആത്മവിശ്വാസം പ്രകടമായി. തങ്ങൾക്ക് പ്രധാനമന്ത്രി പദവിയിൽ മോഹമില്ലെന്ന് യോഗത്തിൽ കോൺഗ്രസ് സൂചന നൽകിയതും സംസ്ഥാനങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയാറാണെന്ന് അറിയിച്ചതും വലിയ പ്രതീക്ഷയുളവാക്കി.

വിട്ടുവീഴ്ചകൾക്ക് തയാറാകുകയെന്നതായിരുന്നു സഖ്യം കെട്ടുറപ്പോടെ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ തുടങ്ങാനിരിക്കുകയായിരുന്നു. പ്രതിപക്ഷ നിരയിൽ നിന്ന് രാജ്യം ആഗ്രഹിച്ച മാറ്റമാണിത്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന് ബി.ജെ.പിക്ക് കീഴിൽ ഒരുപാട് നഷ്ടങ്ങളുണ്ടായിരിക്കുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്താണ് അതിനെ ചെറുക്കാനുള്ള പോംവഴിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രതിപക്ഷ സഖ്യം. അത് നിലനിർത്താനുള്ള ആദ്യ ബാധ്യത സഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനാണ്.


സഖ്യത്തെ ദുർബലപ്പെടുത്താനുള്ള കരുനീക്കം ബി.ജെ.പി ഇപ്പോഴും നടത്തുന്നുണ്ട്. ഈ ഭീഷണിക്കിടയിലാണ് ഈ സഖ്യം വിജയകരമായി തെരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ടതും തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യമായി നിലനിർത്തേണ്ടതും. സഖ്യത്തിനൊപ്പം ഓരോ പാർട്ടിയും സ്വന്തം കളത്തിലെ യുദ്ധമെങ്കിലും ജയിച്ചാലേ ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാനാവൂ.

ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി മികച്ച വിജയം നേടണം. പശ്ചിമബംഗാളിൽ വിജയം ഉറപ്പാക്കേണ്ടത് തൃണമൂലിന്റെ ഉത്തരവാദിത്വമാണ്. ബിഹാറിൽ ആർ.ജെ.ഡിക്കും ജെ.ഡി.യുവിനുമാണ് ചുമതല. യു.പിയിൽ സമാജ് വാദി പാർട്ടിയും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമെല്ലാം കോൺഗ്രസുമാണ് വിജയം ഉറപ്പാക്കേണ്ടത്.


വൈ.എസ്.ആർ കോൺഗ്രസ്, ഭാരത് രാഷ്ട്രീയ സമിതി, ബിജു ജനതാദൾ തുടങ്ങി ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ ഭരണത്തിലിരിക്കുന്ന പാർട്ടികൾ ഇപ്പോഴും പുറത്തുണ്ട്. ഇവരെക്കൂടി കൂടെ നിർത്തേണ്ടത് പ്രധാനമാണ്. പ്രതിപക്ഷ സഖ്യം വെറും വ്യായാമമാകാതെ നോക്കാനുള്ള ബാധ്യത കൂടി അതിന് നേതൃത്വം നൽകുന്നവർക്കുണ്ട്. പരസ്പരം പോരടിക്കാൻ സമയമായിട്ടില്ല.

തങ്ങളൊരു ശരിയായ രാഷ്ട്രീയ ബദലാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കാൻ കഴിയണം. മോദി സർക്കാർ ജനാധിപത്യത്തിനും മറ്റു പാർട്ടികൾക്കും ഉയർത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ലെന്നതാണ് പ്രതിപക്ഷപ്പാർട്ടികൾ ആദ്യം തിരിച്ചറിയേണ്ടത്.

Content Highlights:India alliance: This is not the time for civil war



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago