HOME
DETAILS

യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ഇടം പിടിച്ച് ത്വാഇഫും

  
backup
November 05 2023 | 18:11 PM

taif-has-also-been-included-in-the-unesco-creative-cities-network

റിയാദ്: യുനെസ്കോ സർഗാത്മക നഗരങ്ങളുടെ ശൃംഖലയിൽ സഊദി അറേബ്യയിൽ നിന്ന് ഇടം നേടി ത്വാഇഫ് നഗരവും. സഊദി സാംസ്കാരിക മന്ത്രി അമീറ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കവിതയുടെയും സാഹിത്യത്തിെൻറയും നാടായ ത്വാഇഫും ഉക്കാദ് പൗരാണിക ചന്തയും യുനെസ്‌കോ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.

യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ആണ് 55 നഗരങ്ങൾക്ക് സർഗാത്മക നഗരങ്ങളുടെ പദവി നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. അതിലൊരു പട്ടണമാണ് ത്വാഇഫ്. ഈ നഗരങ്ങൾ അവയുടെ വികസന തന്ത്രങ്ങളിലും നൂതന സമ്പ്രദായങ്ങളിലും സംസ്കാരത്തിനും സർഗാത്മകതയ്ക്കും നൽകിയ സ്ഥാനം കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നതാണ്. ഇതോടെ യുനെസ്കോ ക്രിയേറ്റീവ് നെറ്റ്‌വർക്കിൽ അംഗങ്ങളായ നഗരങ്ങളുടെ എണ്ണം 350 ആയി. 100-ലധികം രാജ്യങ്ങളിൽ ഈ നഗരങ്ങൾ വ്യാപിച്ചുകിടക്കുന്നു. സർഗാത്മക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കരകൗശലവസ്തുക്കൾ, നാടോടി കലകൾ, ഡിജിറ്റൽ കലകൾ, ഡിസൈൻ, സിനിമ, പാചകകല എന്നീ ഏഴ് സർഗാത്മക മേഖലകളെയാണ്.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

സൂഖ് ഉക്കാദ് മുതൽ സാഹിത്യത്താൽ സമ്പന്നമായ ഒരു നഗരം അതിന്റെ വർത്തമാനവും പേരുകളാലും പ്രചോദനാത്മകമായ നിർമാണങ്ങളാലും സമ്പന്നമാണെന്ന് ത്വാഇഫിനെ യുനസ്‌കോ സർഗാത്മക പട്ടണ ശൃംഖയിൽ ഉൾപ്പെടുത്തിയ അവസരത്തിൽ അമീർ മുഹമ്മദ് ബിൻ സൽമാൻ ‘മിസ്ക്’ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ബദ്ർ അൽഅസാക്കർ പറഞ്ഞു. യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിലേക്കുള്ള ത്വാഇഫിെൻറ പ്രവേശനം ആയിരക്കണക്കിന് വർഷങ്ങളായി അവിടുത്തെ ജനങ്ങൾ ജീവിച്ചിരുന്ന സാഹിത്യത്തിെൻറയും സംസ്‌കാരത്തിെൻറയും ചരിത്രത്തിൽ കിരീടമണയിക്കലാണെന്ന് ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ ബിൻ സഊദ് പറഞ്ഞു. അറബ് കവിതയുടെ തലസ്ഥാനമായി ത്വാഇഫിനെ മാറ്റാൻ നൽകിയ പിന്തുണക്ക് സാംസ്കാരിക മന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o

Content Highlights: Taif has also been included in the UNESCO Creative Cities Network



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago