HOME
DETAILS
MAL
കണ്ണൂര്‍ സര്‍വകലാശാല സിലബസ് : സി.പി.എം-ബി.ജെ.പി ധാരണയുടെ ഒടുവിലെ ഉദാഹരണമെന്ന് കെ.സുധാകരന്
backup
September 11 2021 | 07:09 AM
തിരുവനന്തപുരം:കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിക്കണമെന്ന് തീരുമാനിച്ചത് ബി.ജെ.പി -സി.പി.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. തീരുമാനം
ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും അറിഞ്ഞെടുത്തതാണെന്നും സുധാകരന് പറഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബി.ജെ.പിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടാണ് കോണ്‍ഗ്രസിന്റെ എതിരാളിയെന്നും സുധാകരന് പറഞ്ഞു. തിരുവനന്തപുരം ഡി.സി.സിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."