കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ സന്ദേശം; ആലപ്പുഴ മെഡിക്കല്‍ കോളജിന് വന്‍ വീഴ്ച്ച
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ഗുരുതര പരാതി. ചികിത്സയിലിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് തെറ്റായ സന്ദേശം ലഭിച്ചെന്നാണ് ആരോപണം.
ഭരണിക്കാവ് പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചുവെന്നും മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് കോളജില്‍ നിന്നും സന്ദേശമെത്തിയത്. ഇതറിഞ്ഞ ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ഒരുക്കം നടത്തി. എന്നാല്‍ മൃതദേഹം കൊണ്ടുവരാനായി മെഡിക്കല്‍ കോളജില്‍ എത്തിയ ബന്ധുക്കള്‍ കണ്ടത് ഐ.സി.യുവില്‍ ജീവനോടെ കിടക്കുന്ന രമണനെ. ഇതോടെ, ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കള്‍ രംഗത്തെത്തി.
സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാവുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. ഗുരുതരമായ വിഷയമാണെന്നും പരിശോധിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. മുമ്പ് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയത് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."