പടനിലം സ്കൂള്‍ ക്രമക്കേടില്‍ അച്ചടക്ക നടപടി; കെ രാഘവനെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി
ആലപ്പുഴ:നൂറനാട് പടനിലം സ്കൂള്‍ ക്രമക്കേടില്‍ ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുന്‍ മന്ത്രി ജി സുധാകരന്റെ വിശ്വസ്തനുമായ കെ രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. 1.63 കോടി രൂപയുടെ പരാതിയാണ് പാര്‍ട്ടി കമ്മിഷന് അന്വേഷിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമാണ് നടപടി നേരിട്ട കെ.രാഘവന്. അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി സുധാകരനെതിരെ ആരോപണവും അന്വേഷണവും വന്നതോടെയാണ് സുധാകരന്റെ വിശ്വസ്തനെതിരെയും നടപടി വേഗത്തിലായത്.
ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്കൂള്‍ മാനേജരുമായിരുന്ന മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് നടപടി നേതാക്കള്‍ക്കെതിരായ നടപടി അംഗീകരിച്ചത്. കെ.എച്ച് ബാബുജാന്, എ.മഹേന്ദ്രന് എന്നിവരായിരുന്നു കമ്മീഷനംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."