HOME
DETAILS
MAL
തുടരന്വേഷണം സ്വാഗതം ചെയ്യുന്നു; സുകേശനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: വി.എം സുധീരന്
backup
August 27 2016 | 07:08 AM
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എന്നാല്‍, തുടരന്വേഷണം എസ്.പി ആര് സുകേശന് തന്നെ നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യം ഉയരുന്നു. ബാര്‍ കേസിന്റെ തുടരന്വേഷണം സുകേശനെ ഏല്പ്പിക്കാതിരിക്കലാണ് ഉചിതമെന്നും വി.എം സുധീരന് പറഞ്ഞു.
കേസില്‍ തിരിച്ചും മറിച്ചും അന്വേഷണം നടത്തിയത് അദ്ദേഹത്തിന്റെ വിശ്വാസ്യതയ്ക്ക് ക്ഷതമേല്‍പ്പിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെ വച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള അന്വേഷണം നടത്തണം. രാഷ്ട്രീയ താല്‍പ്പര്യം വച്ചുകൊണ്ടുള്ള അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."