ഫാദര്‍ എ.അടപ്പൂര്‍ അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും വാഗ്മിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഫാദര്‍ എ അടപ്പൂര്‍ അന്തരിച്ചു. 97 വയസായിരുന്നു. മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോടായിരുന്നു. ഈശോസഭ വൈദികനായിരുന്ന ഫാ.അടപ്പൂര്‍ ക്രിസ്തീയ വിശ്വാസങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചിയിതാവാണ്. സംസ്‌കാരം മാലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തില്‍ തിങ്കളാഴ്ച മൂന്ന് മണിക്ക് നടക്കും.
സഭാ പ്രസിദ്ധീകരണമായ 'സന്ദേശ'ത്തിലാണ് എഴുതിത്തുടങ്ങിയത്. സാഹിത്യത്തിനുള്ള എകെസിസി അവാര്‍ഡ്, ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ബെസ്റ്റ് ബുക്ക് അവാര്‍ഡ്, കെസിബിസി മാനവികസാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ദൈവാന്വേഷണങ്ങള്‍ക്ക് തുടര്‍ച്ച തേടിയ വൈദികനായിരുന്നു അദ്ദേഹം. റോമിലെ ഈശോസഭയുടെ കോര്‍ഡിനേറ്ററായിരുന്നു.
1983 മുതല്‍ ഏഴുവര്‍ഷം ആംഗ്ലിക്കന്‍ കത്തോലിക്ക രാജ്യാന്തര കമ്മിഷനില്‍ അംഗമായിരുന്നു. 1944ല്‍ പതിനെട്ടാം വയസ്സിലാണ് അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നത്. 1962 മുതല്‍ 66 വരെ വത്തിക്കാനോട് ചേര്‍ന്ന ജസ്വീറ്റ ജനറലിന്റെ കാര്യാലയത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."